പനാജി: ഗോവ മുൻ ആരോഗ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന പ്രസിഡൻഡുമായ ഡോക്ടർ സുരേഷ് അമോർകർ കോവിഡ് ബാധിച്ച് മരിച്ചു. ജൂൺ 21നായിരുന്നു അദ്ദേഹത്തെ കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഫ്രാൻസിസ്കോ സർദിൻ‌ഹ മന്ത്രിസഭയിലും ആദ്യത്തെ മനോഹർ പരീക്കർ മന്ത്രിസഭയിലും ആരോഗ്യ, തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു അമോങ്കർ.

മരണത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് ദുഃഖം രേഖപ്പെടുത്തി. “ബിജെപി മുൻ സംസ്ഥാന പ്രസിഡൻഡും മുൻ മന്ത്രിഭസയിലെ മന്ത്രിയുമായ ഡോ സുരേഷ് അമോങ്കർ അന്തരിച്ചതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഗോവ സംസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്, അത് ഒരിക്കലും മറക്കില്ല. ദുഃഖിതരായ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു,”- സാവന്ത് പറഞ്ഞു.

Read More: ബാറ്റ് വുമണ്‍ 2013-ല്‍ കണ്ടെത്തിയ വൈറസുമായി കോവിഡിന് സാമ്യം; വുഹാനിലെ ലാബ് വീണ്ടും സംശയത്തിന്റെ നിഴലില്‍

1999 ൽ പാലെ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. 2002 ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധിയായി ജയിച്ച് സഭയിലെത്തി. 1999 മുതൽ 2000 വരെയാണ് ഫ്രാൻസിസ്കോ സർദിൻ‌ഹ മന്ത്രിസഭയിൽ ആരോഗ്യ, സാമൂഹ്യക്ഷേമ, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തത്.

Read More: സമ്പർക്ക വ്യാപനവും പുതിയ നിയന്ത്രണങ്ങളും; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook