Latest News

കോവിഡ്: യൂറോപ്പിൽ ഡിസംബറിന് മുൻപ് 2.36 ലക്ഷം പേർ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

കഴിഞ്ഞ വാരം ഈ മേഖലയിലെ മരണങ്ങളുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായെന്നും ലോകാരോഗ്യ സംഘടനാ യൂറോപ്യൻ ഡയറക്ടർ

ഈ വർഷം ഡിസംബർ ഒന്നിന് മുൻപായി യൂറോപ്പിൽ 2.36 ലക്ഷം പേർ കോവിഡ്-19 ബാധിച്ച് മരണപ്പെടാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതായി എഎഫ്‌‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ വർദ്ധിച്ചുവരുന്ന അണുബാധകളുടെയും കുത്തിവയ്പ്പിലുണ്ടാകുന്ന മെല്ലെപ്പോക്കിന്റെയും പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടന ഈ കാര്യം അഭിപ്രായപ്പെട്ടത്.

“കഴിഞ്ഞയാഴ്ച, ഈ മേഖലയിലെ മരണങ്ങളുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായി – ഒരു വിശ്വസനീയമായ കണക്കാക്കൽ പ്രകാരം ഡിസംബർ ഒന്നിനകം യൂറോപ്പിൽ 236,000 മരണങ്ങൾക്ക് സാധ്യതയുണ്ട്,” ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ ഹാൻസ് ക്ലൂഗിനെ ഉദ്ധരിച്ച് എഎഫ്‌‌പി റിപ്പോർട്ട് ചെയ്തു.

Read More: കോവിഡിന്റെ ഉറവിടം; യുഎസ് അന്വേഷണത്തിലെ നിഗമനങ്ങൾ ഇവയാണ്

യൂറോപ്പിലാകെയുള്ള രാജ്യങ്ങളിൽ അണുബാധയുടെ എണ്ണം വർധിക്കുന്നുണ്ട്. പകർച്ചാ നിരക്ക് വളരെ കൂടിയ ഡെൽറ്റ വകഭേദം ശക്തിപ്പെടുന്നതാണ് ഇതിന് കാരണം. പ്രത്യേകിച്ച് വാക്സിനേഷൻ ഇല്ലാത്തവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നു. ദരിദ്ര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ബാധിച്ചത്. ആ രാജ്യങ്ങളിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യൂറോപ്പിലെ ഉയർന്ന പകർച്ചാ നിരക്ക് വളരെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പ്രത്യേകിച്ചും നിരവധി രാജ്യങ്ങളിലെ മുൻഗണനാ ജനസംഖ്യയിൽ കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പാണുണ്ടായിട്ടുള്ളതെന്നും സംഘടന പറയുന്നു.

ഡെൽറ്റ വകഭേദത്തെ ഭാഗികമായി മാത്രമേ പഴിക്കാനാവൂ എന്നും ഹാൻസ് ക്ലൂഗ് പറഞ്ഞു കോവിഡ് നിയന്ത്രണങ്ങളിലെ അമിതമായ ഇളവുകളും ഇതിനകം 13 ലക്ഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഭൂഘണ്ഡത്തിൽ വേനൽക്കാലത്ത് യാത്രകളിലുണ്ടായ വർധനവും കോവിഡ് ബാധകളിലെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ടെന്ന് ഹാൻസ് ക്ലൂഗ് അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 global update who europe

Next Story
രണ്ടു വയസുകാരനെ മർദിച്ച സംഭവം: അമ്മ ആന്ധ്രാപ്രദേശിൽനിന്ന് അറസ്റ്റിൽKerala Police, Crime
The moderation of comments is automated and not cleared manually by malayalam.indianexpress.com