scorecardresearch

2020-21 വർഷങ്ങളിൽ ഇന്ത്യയിൽ 47 ലക്ഷം കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന; റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

ഏകദേശം 4,80,000 കോവിഡ് മരണങ്ങൾ ഈ കാലത്ത് രാജ്യത്തുണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്

ഏകദേശം 4,80,000 കോവിഡ് മരണങ്ങൾ ഈ കാലത്ത് രാജ്യത്തുണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Covid Death, Kerala

ന്യൂഡൽഹി: കോവിഡ് രോഗബാധയുടെ ഫലമായി, 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ 4.7 ദശലക്ഷം ആളുകൾ ഇന്ത്യയിൽ മരിച്ചുവെന്ന് ലോകാരോഗ്യയുടെ റിപ്പോർട്ട്. എന്നാൽ, 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ കണക്ക് ഇതിൽ നിന്ന് വളരെ കുറവാണ്. ഏകദേശം 480,000 കോവിഡ് മരണങ്ങൾ ഈ കാലത്ത് രാജ്യത്തുണ്ടായി എന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.

Advertisment

ലോകത്താകെയുള്ള കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളടങ്ങിയ റിപ്പോർട്ടാണ് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധയെത്തുടർന്ന് നേരത്തെ കണക്കാക്കിയിരുന്ന ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയോളം പേർ മരിച്ചിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021 അവസാനം വരെ കോവിഡ് കാരണമുള്ള 14.9 ദശലക്ഷം സാധാരണയിൽ അധികമുള്ള മരണങ്ങൾ ലോകത്ത് ഉണ്ടായതായി ഡബ്ല്യുഎച്ച്ഒ വ്യാഴാഴ്ച അറിയിച്ചു.

2020 ജനുവരി മുതൽ 2021 ഡിസംബർ അവസാനം വരെയുള്ള, കോവിഡ്-19 നേരിട്ട് കാരണമായതും ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതുമായ സാധാരണയിൽ അധികമുള്ള മരണങ്ങളുടെ ഔദ്യോഗിക കണക്ക് 5.4 ദശലക്ഷത്തിലധികം ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അധിക മരണ കണക്കുകൾ കോവിഡ്-19 ബാധിച്ച് മരണമടഞ്ഞ ആളുകളെയും കോവിഡ് ബാധയുടെ പരോക്ഷ ഫലമായി മരണമടഞ്ഞവരെയും പ്രതിഫലിപ്പിക്കുന്നു. കോവിഡ് തരംഗത്തിനിടെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭിക്കാതെ മരിച്ച ആളുകൾ ഉൾപ്പെടെയുള്ളവരുടെ കണക്ക് ഇതിൽ വരുന്നു. കോവിഡ് സമയത്ത് സമയത്ത് ഇല്ലാതായ മരണങ്ങളുടെ കണക്കും ഇതിൽ പരിഗണിച്ചിട്ടുണ്ട്, ഉദാഹരണത്തിന് ലോക്ക്ഡൗൺ സമയത്ത് ട്രാഫിക് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു.

എന്നാൽ മതിയായ റിപ്പോർട്ടിംഗ് ഇല്ലാതെ രാജ്യങ്ങളിൽ ഇല്ലാതായ മരണങ്ങൾ കാരണം ഡബ്ല്യുഎച്ച്ഒയുടെ കണക്ക് ഔദ്യോഗിക കണക്കിനേക്കാൾ വളരെ കൂടുതലാണ്. പകർച്ചവ്യാധിക്ക് മുമ്പുള്ള, ലോകമെമ്പാടുമുള്ള പത്തിൽ ആറ് മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതുവരെ കണക്കാക്കാത്ത മരണങ്ങളിൽ പകുതിയോളം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

അതേസമയം, ഡബ്ല്യുഎച്ച്ഒയുടെ പുതിയ റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളി.

Advertisment

ആധികാരിക ഡാറ്റയുടെ ലഭ്യതയും ഡാറ്റയുടെ രീതിശാസ്ത്രവും കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട അധിക മരണനിരക്ക് കണക്കാക്കാൻ ലോകാരോഗ്യ സംഘടന ഗണിതശാസ്ത്ര മോഡലുകൾ ഉപയോഗിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തു.

ലോകാരോഗ്യ അസംബ്ലിയിൽ ഇന്ത്യ വിഷയം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഗണിതശാസ്ത്ര മാതൃകകളെ അടിസ്ഥാനമാക്കി അധിക മരണനിരക്ക് കണക്കാക്കാൻ ലോകാരോഗ്യ സംഘടന സ്വീകരിച്ച രീതിയെ ഇന്ത്യ തുടർച്ചയായി എതിർക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

"ഈ മോഡലിംഗ് അഭ്യാസത്തിന്റെ പ്രക്രിയ, രീതിശാസ്ത്രം, ഫലം എന്നിവയിൽ ഇന്ത്യയുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ആശങ്കകളെ വേണ്ടത്ര അഭിസംബോധന ചെയ്യാതെ ഡബ്ല്യുഎച്ച്ഒ അധിക മരണ കണക്കുകൾ പുറത്തുവിട്ടു," പ്രസ്താവനയിൽ പറയുന്നു.

രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർ‌ജി‌ഐ) സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (സി‌ആർ‌എസ്) വഴി പ്രസിദ്ധീകരിക്കുന്ന ആധികാരിക ഡാറ്റയുടെ ലഭ്യത കണക്കിലെടുത്ത്, ഇന്ത്യയിൽ അധിക മരണസംഖ്യ കണക്കാക്കാൻ ഗണിതശാസ്ത്ര മോഡലുകൾ ഉപയോഗിക്കരുതെന്നും ഇന്ത്യ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: