Latest News

വിദേശ രാജ്യങ്ങളിൽ അനുമതിയുള്ള വാക്സിനുകൾ അടിയന്തര ഉപയോഗത്തിന്; വാക്സിൻ നയത്തിൽ മാറ്റവുമായി കേന്ദ്രം

ഇതോടെ വിദേശ വാക്സിനുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും ഉല്പാദിപ്പിക്കാനുമുള്ള അനുമതി കൂടെ വാക്സിൻ കമ്പനികൾക്ക് ലഭിക്കും

covid 19, coronavirus, covid 19 india, covid 19 vaccine, coronavirus vaccine, covid 19 vaccine for above 18, coronavirus vaccine for above 18, covid 19 vaccine for above 18 registration, coronavirus vaccine for above 18 registration, cowin portal, aarogya setu app,covid 19 vaccine kerala, coronavirus vaccine kerala, covid 19 vaccine rush kerala, coronavirus vaccine rush kerala, covid 19 vaccination guidelines kerala, coronavirus vaccine guidelines kerala,coronavirus india, covid 19 second wave, coronavirus second wave, lockdown, lockdown news, corona cases in india, covid 19 vaccine news, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രം. ലോകരോഗ്യ സംഘടനയുടെ പട്ടികയിൽ ഉൾപ്പെട്ടതും, യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ അനുമതി ലഭിച്ചതുമായ വാക്സിനുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നതിനു പരീക്ഷണം നടത്തി അനുമതി വേണ്ടന്ന് കേന്ദ്ര സർക്കാർ.

വിദേശ രാജ്യങ്ങളിലെ വാക്സിനുകൾ ഇന്ത്യയിൽ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് പുതിയ നയം മാറ്റം. ഇതോടെ വിദേശ വാക്സിനുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും ഉല്പാദിപ്പിക്കാനുമുള്ള അനുമതി കൂടെ വാക്സിൻ കമ്പനികൾക്ക് ലഭിക്കും. ഇത് ഇന്ത്യയിലെ വാക്സിൻ ലഭ്യത കൂട്ടുകയും ചെയ്യുമെന്ന് കേന്ദ്രം പറഞ്ഞു.

അതുപോലെ വിദേശ വാക്സിനുകൾ സ്വീകരിക്കുന്ന ആദ്യ നൂറുപേരെ ആദ്യ ഏഴു ദിവസങ്ങളിൽ നിരീക്ഷണത്തിനു വിധേയമാക്കുമെന്നും അതിനു ശേഷം രാജ്യത്ത് കൂടുതൽ ആളുകൾക്ക് നൽകുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിലെ വാക്സിൻ വിതരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് 19 നടത്തിയ ചർച്ചക്ക് ശേഷമാണു കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ ഇന്ന് അനുമതി നല്‍കിയിരുന്നു.

മേയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യുക. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്നാണ് സ്പുട്നിക് 5 വാക്സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക്. ഈ വാക്സിന്‍ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ ഇന്ത്യയില്‍ സ്പുട്നിക് പരീക്ഷണം നടത്തിയത്. 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് നടപടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 foreign vaccine india

Next Story
സ്പുട്നിക് 5 വാക്സിന് ഇന്ത്യയില്‍ അനുമതി; വിതരണം മേയ് മുതല്‍covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍,  indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com