ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്താകമാനം തുടരുന്ന ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പ്രവാസികളെ മടക്കിയെത്തിക്കാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി. വിവിധ രാജ്യങ്ങളിൽനിന്നുളള വിമാനങ്ങളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിലീസ് ചെയ്തു. വ്യാഴാഴ്ച മുതലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു തുടങ്ങുക. മേയ് 7 മുതൽ 7 ദിവസത്തേക്കുളള പട്ടികയിൽ 64 സർവീസുകളാണുളളത്.
കേരളത്തിൽ ആദ്യ ദിനം നാലു വിമാനങ്ങളാണ് എത്തുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽനിന്നുളള വിമാനങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ദുബായിൽനിന്നുളള വിമാനം കോഴിക്കോടും എത്തും. ആദ്യ ദിനം 800 പേർ ഈ വിമാനങ്ങളിലായി കേരളത്തിലെത്തുമെന്നാണ് വിവരം.
കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ ചുവടെ കൊടുക്കുന്ന പ്രകാരം.
ആദ്യ ദിനം (May 7)
അബുദാബി – കൊച്ചി (200 യാത്രക്കാർ)
ദുബായ് – കോഴിക്കോട് (200 യാത്രക്കാർ)
റിയാദ് – കോഴിക്കോട് (200 യാത്രക്കാർ)
ദോഹ – കൊച്ചി (200 യാത്രക്കാർ)
രണ്ടാം ദിനം (May 8)
മനാമ – കൊച്ചി (200 യാത്രക്കാർ)
മൂന്നം ദിനം (May 9)
കുവൈത്ത് സിറ്റി – കൊച്ചി (200 യാത്രക്കാർ)
മസ്കറ്റ് – കൊച്ചി (250 യാത്രക്കാർ)
നാലാം ദിനം (May 10)
ദോഹ – തിരുവനന്തപുരം (200 യാത്രക്കാർ)
ക്വാലാലംപൂര്‍ – കൊച്ചി (250 യാത്രക്കാർ)
അഞ്ചാം ദിനം (May 11)
ദമാം – കൊച്ചി (200 യാത്രക്കാർ)
മനാമ – കോഴിക്കോട് (200 യാത്രക്കാർ)
ദുബായ് – കൊച്ചി (200 യാത്രക്കാർ)
ആറാം ദിനം (May 12)
ക്വാലാലംപൂര്‍ – കൊച്ചി (250 യാത്രക്കാർ)
ഏഴാം ദിനം (May 13)
കുവൈത്ത് സിറ്റി – കോഴിക്കോട് (200 യാത്രക്കാർ)
ജിദ്ദ – കൊച്ചി (200 യാത്രക്കാർ)
എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, തൊഴില്‍ നഷ്ടമായവര്‍, ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യംപില്‍ കഴിയുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് നാട്ടിലേക്ക് മടങ്ങാനുളളവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നാട്ടിലെത്തിയാൽ എല്ലാവരും ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്.
Read Also: യുഎഇയിൽ നിന്നുള്ള ആദ്യ രണ്ടു വിമാനങ്ങൾ വ്യാഴാഴ്ച കേരളത്തിലെത്തും