scorecardresearch

ചില രാജ്യങ്ങള്‍ക്ക്‌ മരുന്ന് നൽകും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ വിലക്കിൽ ഇളവുമായി ഇന്ത്യ

ഇന്ത്യയും യുഎസുമായുള്ള ബന്ധം വളരെ നന്നായി പോകുന്നതിനിടെ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസിൽ കൊറോണ അവലോകന യോഗത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു

ഇന്ത്യയും യുഎസുമായുള്ള ബന്ധം വളരെ നന്നായി പോകുന്നതിനിടെ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസിൽ കൊറോണ അവലോകന യോഗത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു

author-image
WebDesk
New Update
Donald Trump, hydroxychloroquine, donald trump hydroxychloroquine ban, donald trump hydroxychloroquine coronavirus, Trump India, Donald Trump Narendra Modi, Donald Trump India retaliations

ന്യൂഡൽഹി: കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച ചില രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യാമെന്ന് ഇന്ത്യ. അയൽ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന്‌ കേന്ദ്രം വ്യക്തമാക്കി.

Advertisment

കോവിഡിനെതിരായ പോരാട്ടത്തിൽ “ഗെയിം ചേഞ്ചർ” എന്ന് വിശേഷിപ്പിക്കുന്ന മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ രണ്ടാഴ്ച മുമ്പ് ഈ മരുന്നിന്റെ കയറ്റുമതി നിര്‍ത്തലാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ട്രംപ് അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ മോദിയുമായി ഫോണില്‍ സംസാരിച്ചത്.

ഇന്ത്യയും യുഎസുമായുള്ള ബന്ധം വളരെ നന്നായി പോകുന്നതിനിടെ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസിൽ കൊറോണ അവലോകന യോഗത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

Advertisment

Read More: Covid-19 Live Updates: കളമശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

അമേരിക്ക ആവശ്യപ്പെട്ട അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ നൽകാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ട്രംപ് അഭ്യർത്ഥിച്ചിരുന്നു.

അനവധി വർഷങ്ങളായി  വ്യാപാരത്തിൽ ഇന്ത്യ അമേരിക്കയെ മുതലെടുക്കുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. “അത് അദ്ദേഹത്തിന്റെ (മോദി) തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിർത്തിയ കാര്യം പറഞ്ഞിരുന്നു. ഞങ്ങള്‍ക്കുള്ള വിതരണത്തിന് (ഹൈഡ്രോക്സിക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?,’ ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ കയറ്റുമതി നിരോധിച്ചിട്ടുണ്ടെങ്കിലും അഭ്യർത്ഥനകൾ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയുടെ ഔഷധ വ്യവസായത്തിന് യുഎസ് വിപണികളിലേക്കുള്ള പ്രവേശനം നേടാനുള്ള അവസരമായി ഇതിനെ കാണാമെന്ന് വൃത്തങ്ങൾ അറിയിച്ചു, എന്നാൽ ആഭ്യന്തര ആവശ്യങ്ങൾ കണക്കിലെടുത്ത് മാത്രമേ കേന്ദ്രം തീരുമാനമെടുക്കൂ. മന്ത്രിമാരുടെ ഇന്നു നടക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ചയാകും.

കോവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നിർദേശിച്ച മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25 നാണ് വിലക്കിയത്.  രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തിയത്. വിദേശ വ്യാപാര ഡയറക്ടര്‍ ജനറലാണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്. അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു.

Read in English: Trump hints at retaliation if India doesn’t export Hydroxychloroquine to US

Corona Virus America Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: