ആരോഗ്യനില മെച്ചപ്പെട്ടു, വരും ദിവസങ്ങൾ നിർണായകം: ഡൊണാൾഡ് ട്രംപ്

ട്രംപിനെ ഇന്നലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്

Donald Trump, us president

വാഷിങ്‌ടൺ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ട്രംപ് തന്നെ അറിയിച്ചു. “ആശുപത്രിയിൽ എത്തിയതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടു. ഇപ്പോൾ പനിയില്ല. എങ്കിലും അടുത്ത 48 മണിക്കൂർ ഏറെ നിർണായകമാണ്,” ട്രംപ് പറഞ്ഞു. “കഴിഞ്ഞ 24 മണിക്കൂറായി ട്രംപിന് പനിയില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടില്ല. അതുകൊണ്ട് തന്നെ കൃത്രിമ ഓക്‌സിജൻ നൽകേണ്ട ആവശ്യമില്ല. അദ്ദേഹം ഇവിടെ സാധാരണപോലെ നടക്കുന്നു,” ട്രംപിനെ ചികിത്സിക്കുന്ന ഡോക്‌ടറും വ്യക്തമാക്കി.

ട്രംപിനെ ഇന്നലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ട്രംപ് ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുൻപ് അറിയിച്ചിരുന്നു. നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ട്രംപിന് ഉണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ട്രംപ് ഇനി ആശുപത്രിയിലായിരിക്കും. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. കറുത്ത മാസ്‌ക് ധരിച്ച് സാധാരണ വേഷത്തിലാണ് ട്രംപ് ആശുപത്രിയിലേക്ക് പോയത്.

Read Also: അന്ന് ഇന്ദിര, ഇന്ന് രാഹുലും പ്രിയങ്കയും; ചരിത്രം ഓർമ്മിപ്പിച്ചു ഉമ്മൻ ചാണ്ടി

വെള്ളിയാഴ്‌ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ ട്രംപും മെലാനിയയും ക്വാറന്റൈനിൽ പോയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ട്രംപിന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവായത്.

എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ്‌ ഹോപ് ഹിക്‌സിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. മഹാമാരി കൈകാര്യം ചെയ്തതിൽ ട്രംപ് കടുത്ത വിമർശനത്തിന് വിധേയനായിരുന്നു. എഴുപത് ലക്ഷത്തിലധികം രോഗികളും 200,000 മരണങ്ങളുമായി കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് അമേരിക്ക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 donald trump health condition

Next Story
ഹാഥ്‌റസ് യുവതിയുടെ കുടുംബത്തോടൊപ്പം പ്രിയങ്കയും രാഹുലും- ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com