കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് ഐസിഎംആർ പഠനം

ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്

Covaxin Price, Covaxin Rs 600, Covaxin Rs 1200, കോവാക്സിൻ വില,covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, weekend lockdown kerala, weekend curfew kerala, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

കോവിഡ് രോഗബാധയുണ്ടാക്കുന്ന സാർസ് കോവി-2 വൈറസിന്റെ ഡെൽറ്റ പ്ലസ് (എവൈ.1) വകഭേദത്തിനെതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പുതിയ പഠനം. ആന്റിബോഡി ടൈറ്ററുകളുടെ നിർവീര്യകരണത്തിൽ നേരിയ കുറവ് ഉണ്ടെങ്കിലും, ഡെൽറ്റ, എവൈ.1 (ഡെൽറ്റ പ്ലസ്), ബി.1617.3 വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് പഠനം പറയുന്നു. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്.

“കോവാക്സിൻ വാക്സിൻ ഇപ്പോഴും ഡെൽറ്റ, എവൈ.1, ബി.1.617.3 വകഭേദങ്ങളെ നിർവീര്യമാക്കുമെന്ന് ഞങ്ങളുടെ ഗവേഷണ പഠനം കാണിക്കുന്നു,” ഐസിഎംആർ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ സമീറാൻ പാണ്ഡ പറഞ്ഞു. ലോകത്തെമ്പാടും വാക്സിൻ സ്വീകരിച്ച വ്യക്തികൾക്കിടയിലുള്ള കോവിഡ് രോഗബാധയുടെ കാരണമായി ഡെൽറ്റ വകഭേദത്തെ തിരിച്ചറിഞ്ഞിരുന്നു. അടുത്തിടെ ഡെൽറ്റ വകഭേദം ഡെൽറ്റ എവൈ.1, എവൈ.2, എവൈ.3 എന്നിവയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.

Read More: നോട്ടുകളിൽ നിന്നും നാണയങ്ങളിൽ നിന്നും കോവിഡ് പകരുമോ? പരീക്ഷണങ്ങളിലെ കണ്ടെത്തൽ ഇതാണ്

ഇതിൽ, ഡെൽറ്റ എവൈ.1 വകഭേദത്തെയാണ് ഡെൽറ്റ പ്ലസ് വകഭേദം എന്ന് വിളിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഈ വകഭേദത്തെ പിന്നീട് മറ്റ് 20 രാജ്യങ്ങളിലും കണ്ടെത്തി.

ഇതുവരെ, ഡെൽറ്റ എവൈ.1 വകഭേദത്തിന്റെ വ്യാപനം ഇന്ത്യയിൽ കുറവാണ്. ഐഎൻഎസ്എസിഒജിയുടെ ജീനോം സീക്വൻസിംഗിൽ രാജ്യത്ത് ഇതുവരെ 70 ഡെൽറ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. എന്നിരുന്നാലും, ഡെൽറ്റ എവൈ.1 വകഭേദത്തിനെതിരെ നിലവിൽ ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വിവരങ്ങളൊന്നും നേരത്തെ പുറത്തുവന്നിരുന്നില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 delta plus covaxin icmr study

Next Story
റദ്ദാക്കിയ 66 എ വകുപ്പിന്റെ ഉപയോഗം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്section 66a it act, supreme court 66a it act, shreya singhal judgement, People Union for Civil Liberties, supreme court news, justince nariman, justice gavai, delhi news, it act news, section 66a, it act 66a, 66a it act struck down, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com