scorecardresearch

രാജ്യത്ത് സ്ഥിതി ഗുരുതരം; കഴിഞ്ഞ 24 മണിക്കൂറിനിടെ 39,000 ത്തോളം പുതിയ രോഗികൾ

കോവിഡ് ബാധിച്ച് ആഗോളതലത്തിൽ ജീവൻ നഷ്ടപ്പെട്ടത് ആറ് ലക്ഷത്തിലേറെ പേർക്കാണ്

കോവിഡ് ബാധിച്ച് ആഗോളതലത്തിൽ ജീവൻ നഷ്ടപ്പെട്ടത് ആറ് ലക്ഷത്തിലേറെ പേർക്കാണ്

author-image
WebDesk
New Update
corona virus, ie malayalam

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,902 പുതിയ രോഗികൾ. രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആകെ രോഗികളുടെ എണ്ണം 10,77,618 ആയി. രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നാണ് വിലയിരുത്തൽ. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisment

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 543 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. ആകെ മരണസംഖ്യ 26,816 ആയി ഉയർന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും മരണസംഖ്യ ഉയരാത്തത് രാജ്യത്തിനു ആശ്വാസമാണ്. ഇതുവരെ ഇന്ത്യയിൽ 1,37,91,869 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം മൂന്നരലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചു. നിലവിൽ 3,73,379 രോഗികളാണ് കോവിഡ് ബാധിച്ച് രാജ്യത്തിപ്പോൾ ചികിത്സയിലുള്ളത്. ഏഴ് ലക്ഷത്തോളം പേർ രോഗമുക്തരായി.

Read Also: കോഴിക്കോട് ജില്ലയിൽ ഇന്നു സമ്പൂർണ നിയന്ത്രണം; കോവിഡ് ആശങ്കയിൽ കേരളം

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. സെപ്‌റ്റംബർ പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് പബ്ലിക് ഹെൽത് ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ.കെ.ശ്രിനാഥ് റെഡ്ഡി പറയുന്നു. ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. ജനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

Advertisment

ആഗോളതലത്തിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരകോടിയിലേക്ക് എത്തി. കോവിഡ് ബാധിച്ച് ആഗോളതലത്തിൽ ജീവൻ നഷ്ടപ്പെട്ടത് ആറ് ലക്ഷത്തിലേറെ പേർക്കാണ്. ജോൺ ഹോപ്‌കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 6,00,345 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലേറെ പേർക്ക് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിലാണ്. ഇതുവരെ 1,40,103 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്രസീലിൽ 78,772 പേർ കോവിഡ് ബാധിച്ച് മരിച്ചു. യുകെയിൽ 45,358 പേരാണ് ഇതുവരെ മരിച്ചത്.

Corona Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: