ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20,000 ത്തോളം കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 5,48,318 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 380 ആണ്. ഇതോടെ ആകെ മരണം 16,475 ആയി. കഴിഞ്ഞ ദിവസം 19,906 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

Read Also: എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം നാളെ ഉച്ചയ്‌ക്ക്; വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാജ്യത്ത് ഇപ്പോൾ 2,10,120 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 3,21,722 പേർ ഇതുവരെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുന്നത് മാത്രമാണ് രാജ്യത്തിനു ആശ്വാസം നൽകുന്ന കണക്ക്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്‌ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ 5,496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,64,626 ആയി ഉയർന്നു.70,670 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മുംബൈയിലാണ് രോഗവ്യാപനം അതിരൂക്ഷമായത്.

Read Also: പൂർണ രോഗമുക്‌തനെന്ന് കോടിയേരി; വീണ്ടും സജീവ രാഷ്‌ട്രീയത്തിലേക്ക്

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്നലെ മാത്രം 2,889 പേർക്കാണ്  ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്, 65 പേർ മരിച്ചു. ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,077 ആയി ഉയർന്നു. 27,847 പേർ ഇപ്പോൾ ചികിത്സയിൽ തുടരുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം അമേരിക്കയാണ്. ബ്രസീലും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആഗോളതലത്തിൽ സ്ഥിതി വഷളാകുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook