തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മുന്നൂറിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. ഒപ്പം സമ്പർക്കം വഴിയുള്ള കോവിഡ് ബാധയും വർധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 301 പേരിൽ 90 പേരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.  കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുിടെ എണ്ണം തുടർച്ചയായി വര്‍ദ്ധിക്കുകയാണ്.

ജൂലൈ 5  ഞായറാഴ്ച ആകെ കോവിഡ് സ്ഥിരീകരിച്ചത്  225 പേർക്കാണെങ്കിൽ അതിൽ 38 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗബാധ. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 191 പേരിൽ 35 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ. ചൊവ്വാഴ്ച ഇത്  272 കോവിഡ് ബാധിതരിൽ 68 പേർ സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നവരെന്ന നിലയിലേക്ക് ഉയർന്നു.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് സമ്പർക്ക രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ജില്ലയിൽ ഇന്ന്  കോവിഡ് സ്ഥിരീകരിച്ചതിൽ 60 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ ജില്ലയിൽ 45 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിലെ തീരദേശമായ പൂന്തുറയിലാണ് നിലവിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. പ്രദേശത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് നടന്നതായി മേയർ ശ്രീകുമാർ അറിയിച്ചു.

എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇന്ന് സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തു.  തിരുവനന്തപുരം നഗരത്തിന് പുറമേ കൊച്ചിയും ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് പോവാനുള്ള സാധ്യത വർധിക്കുകയാണ്. നഗരത്തിൽ മുന്നറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ ക്ലസ്റ്ററുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലും നിയന്ത്രണം ശക്തമാക്കേണ്ട സാഹചര്യമാണ്. ജില്ലയിൽ ഉറവിടമറിയാത്ത രോഗബാധയുടെ സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്. വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. സമ്പർക്ക വ്യാപന ഭീഷണിയെത്തുടർന്നാണ് നടപടി. മലപ്പുറം ജില്ലയിൽ ഇന്ന് ഏഴ് പേർക്കും കോഴിക്കോട് നഗരത്തിൽ ഇന്ന് അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിച്ചതായി സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: 300 കടന്ന് രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവർ

കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കണ്ണൂര്‍ 1), തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കൂടാതെ ദുബായില്‍ നിന്ന് കേരളത്തിലെത്തി മരണപ്പെട്ട കൊല്ലം സ്വദേശിയായ മനോജിന്റെ (24) ഐസിഎംആര്‍ ലാബിലെ (എന്‍ ഐ വി ആലപ്പുഴ) തുടര്‍ പരിശോധന ഫലം കോവിഡ്-19 നെഗറ്റീവ് ആണ്.

12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

corona virus, covid, ie malayalam

അതേസമയം 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പൂന്തുറ സൂപ്പർസ്പ്രെഡ് ഭീഷണിയിൽ; ജില്ലയിൽ 63 പേർക്ക് കോവിഡ്

പൂന്തുറയിൽ കോവിഡ് സൂപ്പർ സ്പ്രെഡ് നടന്നതായി തിരുവനന്തപുരം മേയർ ശ്രീകുമാർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ 600 സാംപിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു

Covid-19 Kerala, കോവിഡ്- 19 കേരള, July 8 , ജൂലൈ 8, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

പൂന്തുറയിൽ കമാൻഡർഡോകളെ വിന്യസിച്ചപ്പോൾ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് പൂന്തുറയിലാണ്. 53 പേർക്ക് പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ആകെ 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത. ഇതിൽ 60 പേർക്ക് സമ്പർക്കത്തിലൂടെയും. പൂന്തുറയിലെ ചെറിയമുട്ടം അടക്കമുള്ള പ്രദേശങ്ങളിലാണ് രോഗബാധ. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചവരിൽ നാല് മാസം പ്രായമുള്ള ഒരു കുട്ടിയടക്കം ആഴ് പേർ പ്രായപൂർത്തിയാവാത്തവരാണ്. ഇതിൽ നാല് മാസം പ്രായമുള്ള ആൺകുട്ടിക്ക് പുറമെ 12, 7 വയസ്സുള്ള രണ്ട് ആൺകുട്ടികളും 11 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഒരു 14കാരിയും ഉൾപ്പെടുന്നു. മറ്റുള്ളവരിൽ  24 പേർ സ്ത്രീകളും 22 പേർ പുരുഷൻമാരുമാണ്.

കൺടൈൻമെന്റ് സോണായ വെള്ളനാട് രണ്ട് വാർഡുകളിൽ കർശന പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ

ജില്ലയിൽ ഇന്ന് മുട്ടത്തറ സ്വദേശിയായ 46 കാരൻ , ബീമാപള്ളി സ്വദേശിയായ 35 കാരൻ, ആര്യനാട് സ്വദേശികളായ 22കാരൻ, 54കാരി, കിടവിളാകം സ്വദേശിനിയായ 33കാരി, മണക്കാട് സ്വദേശിനിയായ 24 കാരി എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനിനിയായ 46 കാരി, വട്ടപ്പാറ സ്വദേശിയായ 39 കാരൻ, തെങ്കാശ്ശി സ്വദേശിയായ 35കാരൻ, കന്യാകുമാരി സ്വദേശിയായ 27കാരൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് കൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ആര്യനാട് പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങൾ പോലീസ് അടക്കുന്നു

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും പൂന്തുറയിലെ സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് നിയന്ത്രണത്തിനായി കമാൻഡോകളെ ഇറക്കിയിട്ടുണ്ട്  അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിനു നിർദേശം നൽകി. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്ക് പരിശോധന നടത്തും. പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകും. ഇതിന് കലക്ടർക്ക് നിർദേശം നൽകി.

സൗജന്യ റേഷൻ വിതരണം ജൂലൈ 9 മുതൽ

തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളിൽ രോഗവ്യാപന തോതിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ ഈ വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായമായി അഞ്ച് കിലോ അരി സൗജന്യമായി സർക്കാർ വിതരണം ചെയ്യുന്നു. മാണിക്യവിളാകം വാർഡിൽ 244, 242, 238, 303 നമ്പർ റേഷൻ കടകളിലും പൂന്തുറ വാർഡിൽ 269, 302, 241 നമ്പർ റേഷൻ കടകളിലും പുത്തൻപള്ളി വാർഡിൽ 245, 286, 274, 259 നമ്പർ റേഷൻകടകളിലും സൗജന്യ റേഷൻ വിതരണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം. രാവിലെ ഏഴുമണി മുതൽ 11 വരെയായിരിക്കും റേഷൻ കടകളുടെ പ്രവർത്തനം.

മത്സ്യബന്ധനത്തിനു നിരോധനം

സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

പരിശോധന വർദ്ധിപ്പിക്കും

പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓൺലൈനിലൂടെ മന്ത്രി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ.

എറണാകുളത്ത് ക്ലസ്റ്റർ കേന്ദ്രീകരിച്ച് നിയന്ത്രണം

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കും. ഒപ്പം ജില്ലയിൽ ക്ലസ്റ്റർ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങളും ശക്തമാക്കി.

കൊച്ചി നഗരത്തിൽ മുന്നറിയിപ്പുകൾ നൽകാതെയായിരിക്കും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞിരുന്നു. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക്ഡൗണിനെക്കുറിച്ച് വിദഗ്‌ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Covid Restrictions Kochi

കൊച്ചി നഗരത്തിലെ  കണ്ടെയ്ൻമെന്റ് സോണായ പനമ്പിള്ള നഗറിൽ വാഹനങ്ങൾ പൊലീസ്  പരിശോധിക്കുന്നു  ചിത്രം : അഭയ് കുമാർ

നഗരത്തിൽ പൂർണ ലോക്ക്ഡൗണിനു പകരം ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണം നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എറണാകുളം മാർക്കറ്റും സമീപമേഖലകളും ഒരാഴ്ചത്തേക്ക് കൂടി അടച്ചിടാൻ ഇന്ന് തീരുമാനിച്ചു. ആലുവ വരാപ്പുഴ, ചമ്പക്കര മാർക്കറ്റുകളും അടച്ചിടും.

ജൂലൈ മാസം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

എറണാകുളം ജനറല്‍ ആശുപത്രി ഹൃദ്രോഗവിഭാഗത്തില്‍ കഴിഞ്ഞ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാര്‍ഡിയോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങൾ അടച്ചു. ഡോക്ടര്‍മാരടക്കം അന്‍പതോളം പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 40 രോഗികളെയും കൂട്ടിരിപ്പുകാരേയും ആശുപത്രിയിൽ തന്നെ ക്വാറന്റൈനിലാക്കി.

ഉറവിടമറിയാത്ത രോഗികൾക്ക് വേണ്ടി പ്രത്യേക മെഡിക്കൽ സംഘം

എറണാകുളം ജില്ലയിലെ ഉറവിടമറിയാത്ത രോഗികളുടെ കോവിഡ് രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജനറൽ ആശുപത്രിയിലെ അവസ്ഥ ആശങ്കജനകമല്ലെന്നും അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പകരം ആരോഗ്യ പ്രവർത്തകർ അടുത്ത ദിവസം മുതൽ ആശുപത്രിയിൽ പ്രവർത്തിക്കും.

Covid-19 Kerala, കോവിഡ്- 19 കേരള, July 8 , ജൂലൈ 8, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

സിയാൽ കൺവെൻ സെന്ററിൽ സജ്ജമാക്കിയ കോവിഡ് ചികിസ്താ കേന്ദ്രം. കടപ്പാട്: പിആർഡി

ജില്ലയിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിന്റെ ഭാഗമായി ബി ദി ചെയിൻ ബ്രേക്കർ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ക്യാമ്പയിൻ നടത്തും. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നും കളക്ടർ പറഞ്ഞു. രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമായൊ ടെലി മെഡിസിൻ സംവിധാനവുമായോ ഇ -സഞ്ജീവനിയുമായോ ബന്ധപ്പെടണം.

ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയ സിയാൽ കൺവെൻഷൻ സെന്റർ പൂർണ സജ്ജമായിട്ടുണ്ട്. അഡ്ലക്സ് കേന്ദ്രത്തിൽ നിലവിൽ 130 പേരാണ് ചികിത്സയിൽ ഉള്ളത്. അവിടെ 200 രോഗികൾ ആകുമ്പോൾ സിയാൽ സെന്റർ പ്രവർത്തനമാരംഭിക്കും.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി നിർമാണം പൂർത്തിയാക്കിയ സിയാൽ കൺവെൻഷൻ സെന്ററിലെ പ്രവർത്തനങ്ങൾ കളക്ടർ നേരിട്ടെത്തി വിലയിരുത്തി. സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി എന്നിവരും കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.

ചെല്ലാനം പഞ്ചായത്ത്‌ പൂർണമായും അടക്കും

കൊച്ചി: കോവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ എറണാകുളം ചെല്ലാനം പഞ്ചായത്ത്‌ പൂർണമായും അടക്കാൻ തീരുമാനിച്ചതായി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ആലുവ മുൻസിപ്പാലിറ്റിയിലെ 13 വാർഡുകളും കൺടൈൻമെൻറ് സോണുകൾ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കിൽ ആലുവ മുൻസിപ്പാലിറ്റി പൂർണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുൻസിപ്പാലിറ്റിയിലെ 4-ആം ഡിവിഷനും കൺടൈൻമെൻറ് സോൺ ആക്കും.

രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവ അടക്കും. മരട് മാർക്കറ്റ് കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കു. എറണാകുളം മാർക്കറ്റ് ഉടൻ തുറക്കില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ നിയന്ത്രണം വർധിപ്പിക്കും

പത്തനംതിട്ട ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു നഗരസഭ ശുപാർശ ചെയ്‌തു. രോഗവ്യാപന സാധ്യതയുള്ളതിനാലാണ് ശുപാർശ. പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ പത്തനംതിട്ട, കുലശേഖരപതി സ്വദേശിയായ 42 വയസുകാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുകയാണ്.

ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 32 വയസുകാരന്‍, ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 28 വയസുകാരി, ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍, ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ കടപ്ര സ്വദേശിയായ 52 വയസുകാരന്‍, ജൂണ്‍ 22 ന് ഗുജറാത്തില്‍ നിന്നും എത്തിയ മൈലപ്ര, കുമ്പഴ സ്വദേശിയായ 60 വയസുകാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് 46 പേര്‍ക്ക് കോവിഡ്; ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്

കോവിഡ് കെയര്‍ സെന്ററിലെ വളണ്ടിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്കു മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്പൂര്‍ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്പാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22 ന് കര്‍ണ്ണാടകയിലെ ചിക്ബലാപ്പൂരില്‍ നിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശി (20), ജൂലൈ ഒന്നിന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി (40), ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി (41), ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (45), തലക്കാട് സ്വദേശി (14), നന്നമ്പ്ര ചെറുമുക്ക് സ്വദേശി (39) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

കരിപ്പൂർ വിമാനത്താവളം (ഫയൽ ചിത്രം)

ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശിനികളായ 24 വയസുകാരി, 22 വയസുകാരി, വെട്ടം സ്വദേശിനി (28), മകള്‍ (നാല് വയസ്), ചാലിയാര്‍ അകമ്പാടം സ്വദേശിനി (മൂന്ന് വയസ്), മഞ്ചേരി പയ്യനാട് സ്വദേശി (40), എടവണ്ണ സ്വദേശി (27), ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി (61), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിനി (23), ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ കുമ്മിണിപ്പറമ്പ് സ്വദേശി (46), ജൂണ്‍ 16 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പരപ്പനങ്ങാടി സ്വദേശി (35), ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി (46), ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (നാല് വയസ്), ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി (38), ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിനി (54), വള്ളുവമ്പ്രം സ്വദേശിനി (24), എടപ്പറ്റ വെളിയഞ്ചേരി സ്വദേശി (28), ജൂണ്‍ 20 ന് റാസല്‍ഖൈമയില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (31), ജൂണ്‍ 15 ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശി (48), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം കരുവാങ്കല്ല് സ്വദേശി (42), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഏ.ആര്‍ നഗര്‍ കണ്ണമംഗലം സ്വദേശി (55), ജൂണ്‍ 23 ന് ഒമാനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ ചെമ്മങ്കടവ് പഴമള്ളൂര്‍ സ്വദേശിനി (28), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി (40), ജൂലൈ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (46), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (46), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മമ്പാട് സ്വദേശി (30), വെട്ടത്തൂര്‍ തലക്കാട് സ്വദേശി (51), തിരൂരങ്ങാടി സ്വദേശി (33), ജൂലൈ നാലിന് സൗദിയില്‍ നിന്നെത്തിയ വിളയില്‍ സ്വദേശി (49), സൗദിയില്‍ നിന്നെത്തിയവരായ മഞ്ചേരി നറുകര സ്വദേശി (59), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി (56), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി (28), ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശി (24) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട് നഗരത്തിൽ അഞ്ച് പേർക്കുകൂടി സമ്പർക്കത്തിലൂടെ കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 15കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നഗരത്തിലെ കല്ലായി, പന്നിയങ്കര സ്വദേശികളായ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 62, 48 വയസ്സുള്ള ദമ്പതികള്‍, 37 വയസ്സുള്ള മാതാവും 15, 6 വയസ്സുള്ള രണ്ട് കുട്ടികളുമാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ. ജൂണ്‍ 30 ന് പ്രദേശത്തെ പോസിറ്റീവായ ഗര്‍ഭിണിയുമായി സമ്പര്‍ക്കമുണ്ടായ മാതാപിതാക്കളും ഭര്‍ത്താവിന്റെ സഹോദരിയും മക്കളുമാണിവര്‍. മാതാപിതാക്കളുടെ സ്രവസാമ്പിളുകള്‍ ജൂലായ് 3നും മറ്റുളളവരുടേത് ജൂലൈ 1നും കല്ലായിയില്‍ നിന്നും എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്.

kozhikode covid, കോഴിക്കോട് കോവിഡ്, kozhikode, കോഴിക്കോട്, Covid-19 Kerala, കോവിഡ്- 19 കേരള, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനു സമീപം (ഫയൽ ചിത്രം)

ജൂലൈ 1ന് രാത്രി സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഓമശ്ശരി സ്വദേശിയായ 52കാരൻ, ജൂണ്‍ 23ന് ബഹറൈനില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നടുവണ്ണൂര്‍ സ്വദേശി(28), 14 ന് ചെന്നൈയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന വെളളയില്‍ സ്വദേശി (61), ജൂണ്‍ 26ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തില തുടര്‍ന്ന് കോഴിക്കോട് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്ന പൊക്കുന്ന് സ്വദേശി(26), ണ്‍ 18ന് ഖത്തറല്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ തൂണേരി സ്വദേശി (52), ജൂണ്‍ 22 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തൂണേരി സ്വദേശി(31), ജൂലൈ 3ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഫറോക്ക് സ്വദേശി(53),ജൂലൈ 4ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാദാപുരം സ്വദേശി (35), ലൈ 4 ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പെരുവയല്‍ സ്വദേശി(38) ജൂലൈ 4 ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ . ഒളവണ്ണ സ്വദേശി(50) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി (50), അത്തോളി സ്വദേശികള്‍ (11, 06), പെരുവയല്‍ സ്വദേശി (47), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉണ്ണികുളം സ്വദേശി (44), കൂരാച്ചുണ്ട് സ്വദേശിനി (04), മലപ്പുറം സ്വദേശിനി (25) എന്നിവർ ഇന്ന് രോഗമുക്തി നേടി.

ബലിതർപ്പണ്ണ ചടങ്ങ് ഒഴിവാക്കും

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നതായി ദേവസ്വം കമ്മീഷണർ അറിയിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തജനങ്ങൾ കൂട്ടമായി എത്തിയാൽ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴിവയ്ക്കാൻ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും

പാസിന്റെ ആവശ്യമില്ലാത്തതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ വയനാട് അതിര്‍ത്തിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കൊ അറിയിച്ചു. ജില്ലയിലെ നിര്‍ദ്ദിഷിട പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും അവര്‍ക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വ്യത്യസ്ത കളറുകളിലുള്ള സ്റ്റിക്കറാണ് പതിക്കുക. കോവിഡ് വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് കളറുകളിലുള്ള സ്റ്റിക്കറുകളുടെ പ്രകാശന കര്‍മ്മം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

 1. അയല്‍സംസ്ഥങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വയനാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി വരുന്ന യാത്രക്കര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
 2. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാതെ കര്‍ണാടകയില്‍ നിന്ന് വരുന്നവവര്‍ക്ക് മുത്തങ്ങ തകരപ്പാടിയില്‍ പേരുവിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിനായി അക്ഷയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവരണം.
 3. മറ്റു ചെക്ക് പോസ്റ്റുകള്‍ വഴി യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും സ്റ്റിക്കര്‍ പതിച്ച ശേഷം കോവിഡ് രോഗ പരിശോധനക്കായി കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് പോകണം.
 4. യാത്രക്കാര്‍ വരുന്നതിന്റെ ബാഹുല്യം കണക്കിലെടുത്ത് കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുതല്‍ മുത്തങ്ങ വരെ ഓറഞ്ച്, യെല്ലോ, ഗ്രീന്‍ പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.
 5. കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പരിസരത്ത് 20-25 വാഹനങ്ങള്‍ മാത്രമേ ഒരു സമയം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കു. അതിര്‍ത്തി കടന്ന് വരുന്ന ബാക്കി വാഹനങ്ങള്‍ തകരപ്പാടിയില്‍ പാര്‍ക്ക് ചെയ്യണം.
 6. യാത്രക്കാര്‍ തകരപ്പാടി മുതല്‍ ഗ്രീന്‍ പ്രദേശമായ കലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വരെയുള്ള ഇടങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കെല്ലാതെ വാഹനങ്ങളില്‍ നിന്നു പുറത്തിറങ്ങരുത്.
 7. ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനയ്ക്ക് ശേഷം വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കും.
 8. വയനാട് ജില്ലയിലേക്കുള്ള യാത്രക്കാര്‍ നേരെ സര്‍ക്കാര്‍ ക്വാറന്റെയിന്‍ സെന്ററിലേക്കോ ഹോം ക്വാറന്‍നിലേക്കോ പോകേണ്ടതാണ്. വാഹനങ്ങള്‍ മറ്റെവിടെയും നിര്‍ത്താന്‍ പാടില്ല. മറ്റു ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ജില്ലയില്‍ എവിടെയും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല.
 9. യാത്രക്കാരുമായി വരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ആളുകളെ ഇറക്കിയ ശേഷം തിരികെ ബോര്‍ഡര്‍ ചെക്ക് പോസ്റ്റുകളില്‍ എത്തി സ്റ്റിക്കര്‍ തിരികെ ഏല്‍പ്പിക്കേണ്ടതാണ്.

കല്ലൂര്‍ ബിഎഫ്സിയില്‍ നിന്നു പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ റോഡ് വിജില്‍ ആപ്പില്‍ രേഖപ്പെടുത്തു. കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി അന്തര്‍സംസ്ഥാന- ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധന ശക്തിപ്പെടുത്തും. ഇതിനായി അന്തര്‍സംസ്ഥാന- ജില്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ ചുമതല ഓരോ ഡി.വൈ.എസ്.പിക്കു നല്‍കിയിട്ടുണ്ട്. സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പൊതു ഇടങ്ങളിലോ മാര്‍ഗമദ്ധ്യേയോ നിര്‍ത്തിയിട്ടതായി കണ്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യാര്‍ഥിച്ചു.

പാലക്കാട് 25 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് ) പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഒൻപത് പേർ രോഗമുക്തി നേടി.

Curfew in Palakkad district, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ, അതീവ ജാഗ്രത,ആരോഗ്യപ്രവർത്തകര്‍ക്ക് കൊവിഡ്,കൊവിഡ് 19,ജാഗ്രത,പാലക്കാട്,നിരോധനാജ്ഞ,corona,covid 19,lockdown,palakkad,kerala, iemalayalam, ഐഇ മലയാളം

കർണാടകയിൽ നിന്നുവന്ന കാരാകുറുശ്ശി സ്വദേശി (44 പുരുഷൻ), അയിലൂർ സ്വദേശി (52 പുരുഷൻ), സൗദിയിൽ നിന്നു വന്ന വിളയൂർ സ്വദേശി (62 പുരുഷൻ), കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആൺകുട്ടി), കല്ലടിക്കോട് സ്വദേശി (24 പുരുഷൻ), ദുബായിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി (54 പുരുഷൻ), കപ്പൂർ സ്വദേശി(44 പുരുഷൻ), ചെന്നൈയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങൾ (25, സ്ത്രീ, 3 ആൺകുട്ടി), ഖത്തറിൽ നിന്നു വന്ന മുണ്ടൂർ സ്വദേശി (26 പുരുഷൻ), ഡൽഹിയിൽ നിന്നു വന്ന കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി (28), വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19ന് വന്ന അതിഥി തൊഴിലാളികളായ 20 വയസ്സുകാരായ ആറുപേർ, 21 വയസ്സുകാരായ മൂന്ന് പേർ,18,19,28,37,39 വയസ്സുകാർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

തൃശൂരിൽ 25 പേർക്ക് കൂടി രോഗബാധ

തൃശൂർ ജില്ലയിൽ ബുധനാഴ്ച 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. 6 ബിഎസ്എഫ് ജവാൻമാർക്കും അവരിൽ നിന്ന് സമ്പർക്കം വഴി 3 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.
ജൂൺ 17 ന് ലക്ഷദ്വീപിൽ നിന്നും വലക്കാവ് എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), വലക്കാവ് ബിഎസ്എഫ് അംഗങ്ങളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ (5, പെൺകുട്ടി, 27, സ്ത്രീ), വലക്കാവ് ബിഎസ്എഫ് അംഗത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച (27, പുരുഷൻ), ജൂൺ 21 ന് തിരുവനന്തപുരത്ത് നിന്ന് വലക്കാവിൽ വന്ന ബിഎസ്എഫ് ജവാൻ (44, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്നും വലക്കാവിൽ വന്ന ബിഎസ്എഫ് ജവാൻ (55, പുരുഷൻ), ജൂൺ 06 ന് മധ്യപ്രദേശിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 17 ന് കാൺപൂരിൽ നിന്നും കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ – (45, പുരുഷൻ), ജൂൺ 18 ന് പത്തനംതിട്ടയിൽ നിന്നും കൈനൂരിൽ എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 29 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കുമരനെല്ലൂർ സ്വദേശി (29, പുരുഷൻ), ജൂൺ 29 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (38, പുരുഷൻ), ജൂൺ 28 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന മേത്തല സ്വദേശിയായ 1 വയസ്സുള്ള ആൺകുട്ടി, ജൂൺ 24 ന് ദുബായിൽ നിന്ന് വന്ന കൂളിമുട്ടം സ്വദേശി (26, സ്ത്രീ),ജൂൺ 29 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന വേലൂർ സ്വദേശി (29, പുരുഷൻ),ജൂൺ 25 ന് സൗദിയിൽ നിന്ന് വന്ന വാടാനപ്പിള്ളി സ്വദേശി (26, പുരുഷൻ), ഡൽഹിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (68, സ്ത്രീ), ജൂൺ 12 ന് ചെന്നൈയിൽ നിന്ന് വന്ന പഴുവിൽ സ്വദേശി (35, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന എറിയാട് സ്വദേശി (46, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (53, പുരുഷൻ), ജൂൺ 27 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(27, പുരുഷൻ), ജൂൺ 29 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (60, പുരുഷൻ), ജൂൺ 05 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന അഴിക്കോട് സ്വദേശി (28, സ്ത്രീ),ജൂൺ 19 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (24, സ്ത്രീ), ജൂൺ 22 ന് ദുബായിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (26, സ്ത്രീ), ജൂൺ 27 ന് ചെന്നൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (58, പുരുഷൻ) എന്നിവരടക്കം 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 530 ആയി.

തൃശൂർ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി

രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ തൃശൂർ നഗരസഭയിലെ 49, 51 ഡിവിഷനുകളും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നിലവിൽ കുന്നകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നത്.

ഇടുക്കിയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ ചേർക്കുന്നു.

 • ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന നെടുങ്കണ്ടം സ്വദേശി(28).
 • ജൂലൈ ഒന്നിന് മുംബൈയില്‍ നിന്നും കൊച്ചിയില്‍ എത്തിയ അണക്കര സ്വദേശിനി (23).
 • ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്തു എത്തിയ വണ്ടന്മേട് സ്വദേശിനി (29).
 • ജൂണ്‍ 22 ന് തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തിന് ട്രെയിനില്‍ വന്ന പീരുമേട് സ്വദേശിനി(33).
 • ജൂണ്‍ 27 ന് തമിഴ്‌നാട് തൂത്തുക്കുടിയില്‍ പോയി വന്ന അയ്യപ്പന്‍കോവില്‍ സ്വദേശിയായ (47).
 • ജൂണ്‍ 24 ന് വില്ലുപുരത്തു നിന്ന് കുമളിയില്‍ എത്തിയ ആറു വയസ്സുകാരി.
 • ജൂണ്‍ 27 ന് മംഗളൂരുവില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(48).
 • ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനി(39).
 • ജൂലൈ 2 ന് ദുബായില്‍ നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി(39).
 • ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(26).
 • ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(23).
 • ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ രാജാക്കാട് സ്വദേശി(26).
 • ജൂണ്‍ 24 ന് ദോഹയില്‍ നിന്നും കോഴിക്കോട് എത്തിയ കരുണാപുരം സ്വദേശി (24).
 • ജൂണ്‍ 26 ന് അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശി (57).
 • ജൂണ്‍ 27 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശി (29).
 • ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കരിമണ്ണൂര്‍ സ്വദേശിനി(23).
 • പശ്ചിമ ബംഗാളില്‍ നിന്നും ബസില്‍ അടിമാലിയില്‍ വന്ന പശ്ചിമ ബംഗാള്‍ സ്വദേശികള്‍ (57 വയസ്, 21 വയസ് )
 • കരുണാപുരം സ്വദേശിനി(46). ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സെക്കണ്ടറി കോണ്‍ടാക്ട് ആണ്.
 • കട്ടപ്പനയിലെ സ്റ്റാഫ് നേഴ്‌സ് (34). കോട്ടയം സ്വദേശി ആണ്.

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറക്കും

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച്ച തുടങ്ങും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപാസിലെ സ്വകാര്യ ലോഡ്ജിലാവും പ്രവര്‍ത്തിക്കുക. ഇതിനായി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന ചികിത്സ ഉള്‍പ്പെടെ എല്ലാ നടപടികളും ഇവിടേക്ക് മാറ്റുന്നതിനാണ് തീരുമാനം. കോവിഡ് ട്രീറ്റ്‌മെന്റ് നടക്കുന്നതിനാല്‍ ഭാഗികമായി ഒഴിവാക്കിയ ജില്ലാ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനസ്ഥാപിക്കുന്നതിനായാണ് നടപടി.

കോട്ടയം ജില്ലയിലെ 17 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലക്കാരായ 17 പേര്‍ക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 11 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.

രണ്ടു പേര്‍ക്ക് നേരത്തെ വിദേശത്തുവച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ചികിത്സകഴിഞ്ഞ് സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാമത്തെയാള്‍ ചികിത്സയ്ക്കുശേഷം പരിശോധന നടത്തിയിരുന്നില്ല. മുംബൈയില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതിയും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

രോഗം സ്ഥിരീകരിച്ചവര്‍

 1. മണര്‍കാട് സ്വദേശിനി(44). ജൂണ്‍ 17 മുതല്‍ 30 വരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലി ചെയ്തശേഷം സമീപത്തെ ഹോസ്റ്റലില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
 2. കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലിക്കുശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
 3. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50).
 4. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29)
 5. ചെന്നൈയില്‍നിന്നും ജൂണ്‍ 21ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി മാമ്മൂട് സ്വദേശി(44).
 6. അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറമ്പനാടം സ്വദേശി(28).
 7. മസ്‌കറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(25).
 8. കുവൈറ്റില്‍നിന്നും ജൂലൈ മൂന്നിന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(43).
 9. ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(27).
 10. ദുബായില്‍നിന്ന് ജൂണ്‍ 26ന് എത്തി കൂവപ്പള്ളിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(28).
 11. ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(28).
 12. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(51).
 13. മുംബൈയില്‍നിന്ന് ജൂലൈ മൂന്നിന് ട്രെയിനില്‍ എത്തി പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ്(38).
 14. ഷാര്‍ജയില്‍നിന്നും ജൂണ്‍ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53).
 15. കുവൈറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(18).
 16. ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗം എത്തിയ വൈക്കം സ്വദേശിനി(23).
 17. തേനിയില്‍നിന്നും ബൈക്കില്‍ ജൂലൈ മൂന്നിന് പീരുമേട്ടില്‍ എത്തിയ മറിയപ്പള്ളി സ്വദേശി(40).

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 14 പേര്‍ക്ക് ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 23-ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബാംഗ്ലൂരില്‍ നിന്നെത്തിയ വടകര സ്വദേശിയായ 32 കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് മലപ്പുറത്ത് എത്തിയ മടക്കര സ്വദേശിയായ 43 കാരന്‍, ദുബൈയില്‍ നിന്നെത്തിയ തരിയോട് സ്വദേശിയായ 33 കാരന്‍, ഹൈദരാബാദില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശി, ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55 കാരി, 29 കാരി, 30-കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍, ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 50 കാരന്‍, ജൂണ്‍ 26ന് സൗദിയില്‍നിന്ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്ന ആനപ്പാറ സ്വദേശി, ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി കല്‍പ്പറ്റയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന കാക്കവയല്‍ സ്വദേശിയായ 34 കാരി, ജൂലൈ രണ്ടിന് കോയമ്പത്തൂരില്‍ നിന്നും ലോറിയില്‍ കുറ്റ്യാടി വഴി ബത്തേരിയില്‍ എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ 23 കാരന്‍, ജൂണ്‍ 23ന് ദുബായില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി മാനന്തവാടിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി 29 കാരന്‍ എന്നിവരെയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .ഇതില്‍ മടക്കര സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 27 ചികിത്സ ആരംഭിച്ച കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍, ജൂണ്‍ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍, ജൂണ്‍ 29 ന് ചികിത്സ തുടങ്ങിയ തോല്‍പ്പെട്ടി സ്വദേശി 40 കാരി എന്നിവരാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കർണാടക ഹുബ്ലിയിൽ നിന്നു വരുന്നതിനിടെ കാസർഗോഡ് വച്ചു മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷമാണ് ഇയാളുടെ മരണം കോവിഡ് ബാധിച്ചാണെന്ന് വ്യക്തമായത്. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ബി.ആർ.അബ്‍ദുള്‍ റഹ്‍മാനാണ് (48 വയസ്) മരിച്ചത്. അബ്‍ദുള്‍ റഹ്‍മാന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലം നേരത്തെ പോസിറ്റീവ് ആയിരുന്നു. എന്നാൽ, വിദഗ്‌ധ പരിശോധന കൂടി കഴിഞ്ഞപ്പോഴാണ് മരിച്ചയാൾക്ക് കോവിഡ് ഉണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇയാളുടെ ബന്ധുക്കൾ നിരീക്ഷണത്തിലാണ്. ഇയാളെ ചികിത്സിച്ച കാസർഗോഡ് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാരും ക്വാറന്റൈനിലാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. വിദഗ്‌ധ പരിശോധനയ്‌ക്കായി സാംപിൾ അയച്ചത് പെരിയയിലെ ലാബിലേക്കാണ്.

സുള്ളിയിലെ വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലൻസ് വഴി അതിർത്തിയായ തലപ്പാടിയിലെത്തിയത്. കടുത്ത പനിയെ തുടർന്നാണ് ഇയാൾ നാട്ടിലേക്ക് പോന്നത്. തലപ്പാടിയിലെത്തിയ ഇയാളെ രണ്ട് കുടുംബാംഗങ്ങൾ ചേർന്ന് കാറിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ആരോഗ്യസ്ഥിതി മോശമായി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

കൊല്ലത്ത് ഏട്ടു പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എഴു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഖത്തര്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്.

സൗദിയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ ചിതറ ബൗണ്ടര്‍ മുക്ക് സ്വദേശി(39), മുംബൈയില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ സ്വദേശിനി(27), ഖത്തറില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ കാരുകോണ്‍ സ്വദേശി(39), കുവൈറ്റില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), ദമാമില്‍ നിന്നും ജൂലൈ നാലിന് എത്തിയ ശക്തികുളങ്ങര സ്വദേശി(33), കുവൈറ്റില്‍ നിന്നും എത്തിയ ചടയമംഗലം സ്വദേശി(32), സൗദിയില്‍ നിന്നും എത്തിയ കരുനാഗപ്പ ള്ളി സ്വദേശി(38), സൗദിയിൽ നിന്നും ജൂലൈ നാലിന് എത്തിയ പോരുവഴി സ്വദേശി (29 ) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കാസർഗോട്ട് നാല് പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു..

ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രിയ്ക്കും അവരുടെ പേരക്കുട്ടി യായ ഒരു വയസുള്ള ആണ്‍കുട്ടിക്കും ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിയ്ക്കും ഒമാനില്‍ നിന്നു വന്ന 49 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്.

Covid 19,Covid 19 Kerala,Covid 19 Pandemic,Covid 19 Live Updates,Covid 19 Lock Down,Lock Down Kerala,India Lock Down Updates,കൊവിഡ് 19,കൊവിഡ് 19 കേരളം,കൊവിഡ് 19 മഹാമാരി,കൊവിഡ് 19 തത്സമയം,കൊറോണവൈറസ്,കൊവിഡ് 19 ലോക് ഡൗൺ,ലോക്ക് ഡൗൺ കേരളം,കൊറോണവൈറസ് തത്സമയം,കൊറോണവൈറസ് വാർത്തകൾ,Lock Down in Kasargod,Coronavirus,Triple lock down in some places in Kasargod

ഉദയഗിരി സി എഫ് എല്‍ ടി സി,കാസര്‍കോട് മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 27 ന് കോവിഡ് പോസിറ്റീവായ 25 വയസുള്ള പള്ളിക്കര സ്വദേശി,ജൂണ്‍ 28 ന് കോവിഡ് സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്ന് വന്ന 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവർ ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടി.

ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി(കുവൈത്ത്), 41 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടി. ജൂണ്‍ 13 ന് കോവിഡ് സ്ഥിരീകരിച്ച 45 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടി.

വീടുകളില്‍ 6513 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 315 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6828 പേരാണ്. പുതിയതായി 353 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 498 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 818 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 562 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

സമുദ്രസേതു ദൗത്യം പൂർത്തിയായി

കോവിഡ് കാരണം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ കപ്പൽ മാർഗം രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള സമുദ്ര സേതു ദൗത്യം ഇന്ത്യൻ നാവിക സേന പൂർത്തീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. മേയ് എട്ടിനാണ് ദൗത്യത്തിന്റെ ഭാഗമായ ആദ്യ കപ്പൽ 698 യാത്രക്കാരുമായി ന കൊച്ചിയിലെത്തിയത്. 10ന് ഐഎൻഎസ് മഗർ എന്ന കപ്പൽ 202 യാത്രക്കാരുമായി മാലിയിൽനിന്ന് കൊച്ചിയിലെത്തി. മേയ് 15ന് ജലാശ്വയുടെ രണ്ടാമത്തെ യാത്രയിൽ മാലിയിൽ നിന്ന് 588 പേർ കൊച്ചി തീരമണഞ്ഞു.

തൂത്തുക്കുടി, പോർബന്ദർ തുറമുഖങ്ങളിലേക്കായിരുന്നു പിന്നീടുള്ള കപ്പലുകൾ. ജൂൺ ഒന്നിന് ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് 688 യാത്രക്കാരുമായി ജലാശ്വ കപ്പൽ തൂത്തുക്കുടിയിലെത്തി. ജൂൺ അഞ്ചിന് ഇതേ കപ്പൽ 700 യാത്രക്കാരുമായി മാലിയിൽ നിന്നും തൂത്തുക്കുടിയിലെത്തി. ജൂൺ എട്ടിന് ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്ന് ശർദുൽ കപ്പൽ പോർബന്ദറിലെത്തിയപ്പോൾ 233 പേർക്ക് ജന്മനാട്ടിലെത്താനായി. ജൂൺ 20ന് ഐഎൻഎസ് ഐരാവതിൽ മാലിയിൽനിന്ന് 198 പേരും, 25ന് ജലാശ്വയിൽ ബന്ദർ അബ്ബാസിൽ നിന്ന് 687 പേരും തൂത്തുക്കുടിയിലെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook