ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.10 കോടിയിലേക്ക്‌

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ് വര്‍ധിക്കുന്നു. ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്

corona virus, ie malayalam

വാഷിംഗ്ടണ്‍: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 1.10 കോടിയിലേക്ക്‌ അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അയ്യായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. ആകെ കോവിഡ് മരണം 5.23 ലക്ഷം കടന്നു.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 48,785 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,28,738 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 11,85,019 പേരാണ് രോഗമുക്തി നേടിയത്. 1,31,485 പേരുടെ ജീവന്‍ ഇതിനോടകം നഷ്ടമായി.

Read Also: കെ.കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ 61,990 ആയി. ഇതുവരെ 1,501,353 പേര്‍ക്കാണ് രോഗം ബാധിച്ചത്. റഷ്യയില്‍ മരണം 9,500 കടന്നു. രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു.

കോവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ ആറു ലക്ഷം കടന്നു. 18,000ത്തിലേറെ പേര്‍ മരിച്ചു. പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്.

ലോകത്താകമാനം 61.39 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തരായി. 43.18 ലക്ഷത്തോളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 58,000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമാണ്.

Read Also: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാർ അക്രമികളുടെ വെടിയേറ്റ് മരിച്ചു

കൊറോണവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 ന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുളളൂവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് കൊറോണ വൈറസ് മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 coronavirus global numbers and death toll

Next Story
കമ്യൂണിസം ഹിംസാത്മക ആശയം, 100 മില്ല്യണിലധികം പേരെ കൊന്നു: അമിഷ് ത്രിപാഠിAmish Tripathy Communism
The moderation of comments is automated and not cleared manually by malayalam.indianexpress.com