/indian-express-malayalam/media/media_files/uploads/2019/07/jeethu-nEWIndian_Lion_from_Nehru_Zoological_park_Hyderabad_4276.jpg)
വാഷിംഗ്‍ടണ്‍: കോവിഡ്-19 ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഏപ്രിൽ ആദ്യം മറ്റ് മൂന്ന് കടുവകൾക്കും ആഫ്രിക്കൻ പുലികൾക്കും രോഗലക്ഷണം കണ്ടെത്തിയിരുന്നു.
അതേസമയം അമേരിക്കയില്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.
Read More: കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു; വൈറസിനെതിരെ ഏറെ ദൂരം പോകാനുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ
ഇതോടെ ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2,637,673 ആയി. 184,217 മരണങ്ങളാണ് ആഗോളതലത്തിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 717,625 പേർ രോഗമുക്തി നേടി.
ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു. ഇറ്റലിയിൽ 437 ഉം സ്പെയിനിൽ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഫ്രാൻസിൽ കഴിഞ്ഞ ദിവസം 544 പേർ മരിച്ചു. കൊവിഡ് ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡിനെതിരെ ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് പറഞ്ഞു. ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് ബാധ ആരംഭിച്ചിട്ടേയുള്ളു. അതേസമയം മറ്റ് ചിലയിടങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ മാത്രം കോവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടായില്ല- ടെഡ്രോസ് അഥനം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.