scorecardresearch

കോവിഡ്-19: സിപ്ലയ്ക്കും ഹെറ്ററോ ഡ്രഗ്സിനും റെംഡിസിവിർ മരുന്ന് വിപണനം ചെയ്യാൻ അനുമതി

ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്, ജൂബിലന്റ് ലൈഫ് സയൻസസ്, മൈലാൻ ലബോറട്ടറീസ്, ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് എന്നീ കമ്പനികളും റെംഡിവിസിർ വിപണനത്തിനുള്ള അനുമതി തേടിയിരുന്നു

covid vaccine, ie malayalam

യുഎസ് മരുന്നു കമ്പനിയായ ഗിലിയാദ് സയൻസ് വികസിപ്പിച്ച റെംഡിസിവിർ മരുന്ന് വിപണനം ചെയ്യുന്നതിന് ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌‌സിഒ) അനുമതി. സിപ്ല, ഹെറ്റെറോ ഡ്രഗ് എന്നീ കമ്പനികൾക്കാണ് ജനറിക് റെംഡിസിവിർ മരുന്ന് വിപണനം ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചത്.

കോവിഡ് ചികിത്സാ പരീക്ഷണങ്ങളിൽ  ഫലപ്രദമെന്നു കണ്ട റെംഡിസിവിർ അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്കു നൽകാൻ ഈ മാസം ആദ്യവാരം കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.  ആന്റിവൈറൽ കുത്തിവയ്പായ റെംഡിസിവിർ കോവിഡ് രോഗികളിൽ കാര്യമായ മാറ്റമുണ്ടാക്കിയ ആദ്യ മരുന്നാണെന്നും ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.

Read More: കൊറോണയെ പ്രതിരോധിക്കാൻ ഫാവിപിരാവിർ ഗുളികയുമായി ഗ്ലെന്മാർക്ക്

കോവിഡ് കഠിനമായി ബാധിച്ചവരുടെ ചികിത്സയ്ക്ക് ഉപയോഗിക്ക് റെംഡിസിവിർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ രോഗികളുടെ ചികിത്സയ്ക്കായി ഈ മരുന്ന് എങ്ങനെ ലഭ്യമാക്കാനാവും എന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കാണ് ഇപ്പോൾ അവസാനമായത്.

റെംഡിസിവിർ വിപണനത്തിനുള്ള മരുന്നു കമ്പനികളുടെ അപേക്ഷകൾക്ക് ശനിയാഴ്ച വൈകിട്ട് ഡ്രഗ് കൺട്രോളർ ജനറൽ ഡോ വി ജി സോമാനി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. റെംഡിസിവറിന് ഈ മാസം തുടക്കത്തിൽ അനുമതി നൽകിയപ്പോൾ ഗിലെയാദിനായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ ഇന്ത്യൻ മരുന്നു കമ്പനികളും പാലിക്കണം.

Read More: ഡെക്‌സാമെത്തസോണ്‍ എന്ന സ്റ്റിറോയിഡ്‌ കോവിഡ്‌ ചികിത്സയില്‍ ഫലപ്രദമെന്നു കണ്ടെത്തല്‍

“ഹെറ്റെറോയ്ക്കും സിപ്ലയ്ക്കും അംഗീകാരം ലഭിച്ചു. അംഗീകാരം ലഭിക്കുന്നതിന് മുമ്പ് അവർ സമർപ്പിച്ച രേഖകളും സാമ്പിളുകളും വിശദമായി വിലയിരുത്തി,” ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഇത് രാജ്യത്തിന് ഒരു അനുഗ്രഹമാണ്. ഈ കമ്പനികൾക്ക് ഇന്ത്യയിൽ ആവശ്യമുള്ളത്ര രോഗികൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ അതിലും കൂടുതൽ, ”ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്, ജൂബിലന്റ് ലൈഫ് സയൻസസ്, മൈലാൻ ലബോറട്ടറീസ്, ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് എന്നീ മറ്റ് നാല് കമ്പനികളും റെംഡിവിസിർ വിപണനത്തിനുള്ള അനുമതി തേടിയിരുന്നു. അവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “മറ്റ് കമ്പനികളുടെ സാമ്പിളുകൾ ഇനിയും വരാനിരിക്കുന്നു, അവരുടെ ടെസ്റ്റ് റിപ്പോർട്ടുകൾ ഇനിയും തയ്യാറായിട്ടില്ല, പക്ഷേ അതും ചെയ്തു തീർക്കും,” അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് വാക്സിൻ: ഓക്സ്ഫോർഡ് കൊറോണ വാക്സിൻ ട്രയലിന് അനുമതി നൽകി ബ്രസീൽ

അതേസമയം ഇത് സംബന്ധിച്ച് സിപ്ലയുടെയും ഹെറ്റെറോയുടെയും ഭാഗത്തുനിന്നുള്ള ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല, ശനിയാഴ്ച രാത്രി കമ്പനികളോട് നടത്തിയ ചോദ്യങ്ങൾക്ക് പത്രക്കുറിപ്പ് സമയത്തിന് ഉത്തരം ലഭിച്ചിട്ടില്ല.

മരുന്നിന്റെ ആവശ്യകത വർദ്ധിക്കുകയും എന്നാൽ ഇത് എവിടെനിന്ന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യമായിരുന്നു രാജ്യത്ത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികൾ വഴി ഇവ വിപണനം ചെയ്യാൻ സാധിക്കുന്നത് നിർണായകമായ പുരോഗതിയാണ്. ജൂൺ മൂന്നിനാണ് മരുന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ഗിലിയാദ് സയൻസിന് ലഭിച്ചത്. ആഗോള തലത്തിൽ പരിമിതമായ അളവിൽ മാത്രമേ മരുന്ന് ലഭ്യമാക്കാനാവു എന്ന് ഗിലിയാദ് അന്ന് വ്യക്തമാക്കിയിരുന്നു.

Read More: COVID-19: Hetero, Cipla get nod to manufacture, market antiviral drug remdesivir

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 cipla hetero get nod to manufacture market antiviral drug remdesivir

Best of Express