scorecardresearch

ഒമിക്രോൺ വ്യാപനം കൂടുന്നു; ഡൽഹിയിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ

ശനിയാഴ്ച ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു

ശനിയാഴ്ച ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു

author-image
WebDesk
New Update
omicron, covid

ഫയൽ ചിത്രം

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ ഇന്നു മുതൽ നിലവിൽ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങളും മാളുകളും രാത്രി 11നുശേഷം തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment

ശനിയാഴ്ച ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെയാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം. കർണാടകയും ഡിസംബർ 28 മുതലൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത്. ഡൽഹിയിൽ 79 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 23 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ ഡൽഹിയിൽ 290 കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

Read More: ബൂസ്റ്റർ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന; അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻഗണന നൽകണം

Omicron Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: