ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,270 കൂടി കോവിഡ് സ്ഥിരീകരിച്ചു. 325 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 25,920 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി. 2.07 ശതമാനത്തിൽ നിന്ന് 1.80 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2.76 ശതമാനത്തിൽ നിന്ന് 2.50 ശതമാനമായാണ് കുറഞ്ഞത്.
നിലവിൽ 2,53,739 സജീവ രോഗികളാണ് ഉള്ളത്. ആകെ കേസുകളുടെ 0.59 ശതമാനം മാത്രമാണിത്. രോഗമുക്തി നിരക്കും 98.21 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച വരെ 32 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി. ഇതിൽ 1.26 ലക്ഷത്തിലധികം ഡോസുകൾ മുൻകരുതൽ ഡോസുകളായി മുൻഗണനാ വിഭാഗങ്ങൾക്ക് നൽകിയതാണ്.
Also Read: 7780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,134 പേര്‍ക്ക് രോഗമുക്തി