scorecardresearch

Latest News

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്ന് 2,183 പേർക്ക് രോഗം

ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയ്ക്കിടെ 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നു

Maharashtra, Covid curbs, Festivals

ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഇന്നലെ റിപ്പോർട്ട് ചെയ്‌തതിൽ നിന്ന് 90 ശതമാനം കേസുകളുടെ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,183 പുതിയ കോവിഡ് കേസുകളും 214 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

ഇതോടെ സജീവ കേസുകളുടെ എണ്ണം 11,542 ആയി. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ 1,985 പേരാണ് രോഗമുക്തി നേടിയത്.

ഡൽഹിയിലാണ് വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയ്ക്കിടെ 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നു. പ്രതിദിന കേസുകളുടെ എണ്ണം ഞായറാഴ്ച 500 കടന്നു, 24 മണിക്കൂറിനുള്ളിൽ 517 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 cases increases news cases deaths