Latest News

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം ലഭിച്ചേക്കും

കോവിഷീല്‍ഡിനും സ്പുട്നിക്കിനുമൊപ്പം ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗാനുമതി ലഭിച്ച ആറ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്‍

Covaxin, Australia Covaxin, Covaxin approved by Australia, Covaxin WHO, Australia recognises Covaxin, Australia covaxin nod, Australia Covaxin, Covaxin WHO, covid 19 news, latest news, news in malayalam, malayalam news, kerala news, indiane express malayalam, ie malayalam

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ഈ മാസം ലഭിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നിലവില്‍ ഫൈസര്‍ ബയോ എന്‍ ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫോം, ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക എന്നീ വാക്സിനുകള്‍ക്കാണ് ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

കോവിഷീല്‍ഡിനും സ്പുട്നിക്കിനുമൊപ്പം ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗാനുമതി ലഭിച്ച ആറ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്‍. രാജ്യത്തെ വാക്സിന്‍ ഡ്രൈവിലും വ്യാപകമായി കോവാക്സിന്‍ ഉപയോഗിച്ചു വരുന്നു.

ഡബ്ല്യുഎച്ച്ഓയുടെ അംഗീകാരം ലഭിക്കുന്നതിനായുള്ള രേഖകള്‍ എല്ലാം ഭാരത് ബയോടെക് സമര്‍പ്പിച്ചതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചിരുന്നു.

Also Read: നിപ ഭീതി ഒഴിയുന്നു; കണ്ടൈന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളില്‍ ഇളവ്; വാക്സിനേഷന്‍ നാളെ മുതല്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covaxin may get whos approval this month

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express