രാജ്യത്ത് മൂന്ന് കോവിഡ് -19 വാക്സിനുകൾക്ക് കൂടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) റെഗുലേറ്ററി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ അറ് മുതൽ12 വരെ വയസ് പ്രായമുള്ളവർക്കും ബയോളജിക്കൽ ഇയുടെ കോർബെവാക്‌സിൻ അഞ്ച് മുതൽ 12 വരെ വയസ് പ്രായമുള്ളവർക്കും അടിയന്തര ഉപയോഗ അനുമതി (ഇയുഎ) അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച, ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് കാഡിലയുടെ രണ്ട് ഡോസ് കോവിഡ് -19 വാക്സിന് 12 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്കിടയിലെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരവും ലഭിച്ചു. നിലവിൽ, സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്‌സിന്റെ മൂന്ന് ഡോസ് പതിപ്പ് മുതിർന്നവർക്കുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ്പിൽ ഉപയോഗിക്കുന്നു. ഡിഎൻഎ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചതും വാണിജ്യപരമായ ഉപയോഗത്തിനായി അംഗീകരിച്ചതുമായ ലോകത്തിലെ ആദ്യത്തെ കോവിഡ് -19 വാക്‌സിൻ ആണിത്.
ചൊവ്വാഴ്ചത്തെ തീരുമാനത്തോടെ, അഞ്ച് വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ഒരു അംഗീകൃത കോവിഡ് -19 വാക്സിനെങ്കിലും ഇന്ത്യയിലുണ്ടാകും. എന്നിരുന്നാലും, ഈ ജനസംഖ്യയ്‌ക്കായി വാക്‌സിനേഷൻ യജ്ഞം വ്യാപിപ്പിക്കുന്നതിന് വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാരിന്റെ വിദഗ്ധ സമിതി അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്.
നിലവിൽ, ഇന്ത്യ 12-14 വയസ് പ്രായമുള്ളവർക്ക് കോർബെവാക്സും കൗമാരക്കാർക്കായി കോവാക്സിനും ഉപയോഗിക്കുന്നു. നിലവിൽ, യുഎസും യുകെയും അഞ്ച് വയസ്സോ അതിനുമുകളിലോ ഉള്ളവർക്ക് ഫൈസറിന്റെ എംആർഎൻഎ വാക്സിൻ നൽകുന്നുണ്ട്.