ന്യൂഡൽഹി: കോവിഡ് വാക്സിനായ കോവാക്സിൻ 12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളർക്ക് നൽകുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉപാധികളോടെ അടിയന്തര ഉപയോഗ അനുമതി നൽകി.
ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററുടെ എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) കോവാക്സിന് അനുവദിച്ചതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇതോടെ കുട്ടികൾക്കായി കോവിഡ് -19 വാക്സിനേഷൻ പുറത്തിറക്കാൻ സർക്കാർ അന്തിമ തീരുമാനമെടുത്തതിന് ശേഷം 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി നൽകാവുന്ന രണ്ടാമത്തെ വാക്സിൻ കാൻഡിഡേറ്റായി ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാറും.
ഒക്ടോബർ 12-ന്, സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി), 2-18 പ്രായപരിധിയിലുള്ളവർക്ക് കോവാക്സിന് ഗ അംഗീകാരം (ഇയുഎ) നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിജിസിഐ) ശുപാർശ ചെയ്തിരുന്നു. എന്നിരുന്നാലും, ഇയുഎ 12-18 പ്രായപരിധിയിലുള്ളവർക്ക് അനുവദിച്ചിരിക്കുന്നു. ഇന്ത്യയിൽ, 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി മാത്രം സൈഡസ് കാഡിലയുടെ ഡിഎൻഎ കോവിഡ് -19 വാക്സിൻ ഡ്രഗ് റെഗുലേറ്റർ അംഗീകരിച്ചിട്ടുണ്ട്.
Also Read: 15 മുതൽ 18 വയസ്സു വരെയുള്ള ജനുവരി മൂന്ന് മുതൽ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി