ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 19 വാക്‌സിനുകളാണ് ജൂലൈ 6 വരെ ക്ലിനിക്കില്‍ പരീക്ഷണത്തിലുള്ളത്. അതേസമയം, ഇന്ത്യയുടെ സ്വന്തം വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ വേഗത വര്‍ദ്ധിച്ചു. ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരാകാന്‍ തയ്യാറാകുന്നവരുടെ പേര് ചേര്‍ക്കല്‍ പ്രക്രിയ ജൂലൈ 13 ഓടു കൂടി അവസാനിക്കും.

അതേസമയം, ഒരു വ്യക്തിയുടെ ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്ന തരത്തിലുള്ള വാക്‌സിന്‍ പോലെയായിരിക്കില്ല കൊറോണ വൈറസിനെതിരെയുള്ളതെന്ന് യുഎസ് സാംക്രമിക രോഗ വിദഗ്‌ധനായ ആന്റണി ഫൗസി പറയുന്നു.

ഇന്ത്യയുടെ ഡഗ്ര് കണ്‍ട്രോളര്‍ ജനറല്‍ കോവാക്‌സിൻ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ക്കുള്ള അനുമതി ഭാരത് ബയോടെക്കിന് നല്‍കിയിരുന്നു. 1000-ല്‍ അധികം പേരില്‍ പരീക്ഷിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം 375 പേരിലും രണ്ടാം ഘട്ട പരീക്ഷണം 750 പേരിലും ആണ് നടത്തുക. പരീക്ഷണത്തിന് പേര് നല്‍കാനുള്ള അവസാന തീയതിയായി ജൂലൈ 13 ആണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

Read Also: Explained: ഇന്ത്യയിൽ കോവിഡ് ടെസ്റ്റുകൾ ഒരു കോടി കവിഞ്ഞു; ഇപ്പോഴുമത് കുറഞ്ഞ സംഖ്യയാകുന്നതെങ്ങനെ?

രോഗപ്രതിരോധ ശേഷിയെ ഉണര്‍ത്താനുള്ള കഴിവ് പരിശോധിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നതെന്ന് പരീക്ഷണത്തിന്റെ ഭാഗമായ ഒരാള്‍ പറയുന്നു. ഒന്നില്‍ നിന്നും രണ്ടാം ഘട്ടത്തിലേക്ക് പോകുന്നത് ഈ കഴിവിന് അനുസരിച്ചായിരിക്കും. ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരുമെന്ന് മറ്റൊരാള്‍ പറയുന്നു.

ഓസ്ഗ്റ്റ് 15-ന് വാക്‌സിന്‍ പ്രഖ്യാപനം നടത്തുന്നതിനുവേണ്ടി പരീക്ഷണം വേഗത്തിലാക്കാന്‍ ഐസിഎംആര്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനം വന്നിരുന്നു.

ജീവനില്ലാത്ത സാഴ്‌സ്-കോവി-2 വൈറസിനെ ഉപയോഗിച്ചാണ് കോവാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകാരണം, ഒരു വ്യക്തിയുടെ ശരീരത്തില്‍ കുത്തിവച്ചാല്‍ രോഗം പടര്‍ത്താനോ, വിഭജിക്കാനോ കഴിയില്ല. അതേസമയം, ഈ ജീവനില്ലാത്ത വൈറസുകള്‍ക്കെതിരെ ശരീരം പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുകയും ചെയ്യും.

Read in English: Coronavirus (Covid-19) vaccines latest news: Covaxin to be tested on 375 people in Phase I

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook