Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ബൂസ്റ്റര്‍ ഫലപ്രദമെന്ന് ഭാരത് ബയോടെക്

കോവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നേടിയ 90 ശതമാനത്തിലധികം വ്യക്തികളിലും ന്യൂട്രലൈസിങ് ആന്റിബോഡികള്‍ കാണിച്ചതായി എമോറി സര്‍വകലാശാലയുടെ പഠനം ചൂണ്ടിക്കാട്ടി ഭാരത് ബയോടെക് പറയുന്നു

Covid19, Coronavirus, Omicro, Covaxin, Covaxin booster, Delta, Bharat Biotech, Covid vaccine efficacy booster shot, Omicron Covaxin booster, Omicron news, malayalam news, news in malayalam, latest malayalam news, latest covid news, Indiane express malayalam, ie malayalam

പൂണെ: കോവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഫലപ്രദമെന്നു നിര്‍മാതാക്കളായ ഭാരത് ബയോടെക്. അമേരിക്കയിലെ എമോറി സര്‍വകലാശാലയുടെ പഠനം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നത്.

കോവാക്‌സിന്റെ രണ്ടു ഡോസ് എടുത്ത് ആറുമാസത്തിനുശേഷം സ്വീകരിക്കുന്ന ബൂസ്റ്റര്‍ ഡോസ് കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ഡെല്‍റ്റ വകദേങ്ങളെ നിര്‍വീര്യമാക്കുമെന്നും ഇത് എംആര്‍എന്‍എ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളുടെ ഫലപ്രാപ്തിയുമായി താരതമ്യപ്പെടുത്താമെന്നും എമോറി സര്‍വകലാശാലാ പഠനം തെളിയിച്ചതായി ഭാരത് ബയോടെക് അറിയിച്ചു.

പുതിയ പഠനം പ്രീ-പ്രിന്റ് സെര്‍വറായ മെഡ്ആര്‍എക്‌സിവില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.

കോവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നേടിയ 90 ശതമാനത്തിലധികം വ്യക്തികളിലും ന്യൂട്രലൈസിങ് ആന്റിബോഡികള്‍ കാണിച്ചു. ഇവര്‍ക്കെല്ലാം 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു.

Also Read: ഒമിക്രോണ്‍: രോഗലക്ഷണമുള്ളവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുത്; അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി

”ലോകമെമ്പാടുമുള്ള പ്രബലമായ കോവിഡ് -19 വകദേമെന്ന നിലയില്‍, ഒമിക്രോണ്‍ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമുണ്ടാക്കുന്നു,” ലബോറട്ടറി വിശകലനത്തിനു നേതൃത്വം നല്‍കിയ അറ്റ്ലാന്റയിലെ എമോറി വാക്സിന്‍ സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മെഹുല്‍ സുത്താര്‍ പറഞ്ഞു.

”കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കാര്യമായ പ്രതിരോധശേഷി കൈവരിക്കുന്നതിനായി പ്രാഥമിക വിശകലനത്തില്‍നിന്നുള്ള ഡേറ്റ കാണിക്കുന്നു. ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ബൂസ്റ്റര്‍ ഡോസിനു രോഗതീവ്രതയും ആശുപത്രിവാസവും കുറയ്ക്കാന്‍ കഴിവുണ്ടെന്നാണ്,”അദ്ദേഹം പറഞ്ഞു.

കോവാക്‌സിന്റെ നവീകരണത്തിന്റെയും ഉല്‍പ്പന്ന വികസനത്തിന്റെയും തുടര്‍ച്ചയായ അവസ്ഥയിലാണെന്നു ഭാരത് ബയോടെക്കെന്നു ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരായ പോസിറ്റീവ് ന്യൂട്രലൈസേഷന്‍ പ്രതികരണങ്ങള്‍ ഒരു മള്‍ട്ടി-എപിടോപ്പ് വാക്‌സിന്‍ ജനറേറ്റിങ്ങിനെക്കുറിച്ചുള്ള തങ്ങളുടെ അനുമാനത്തെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, സീറ്റ, കാപ്പ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന്റെ ന്യൂട്രലൈസേഷന്‍ സാധ്യത മുന്‍ പഠനങ്ങള്‍ തെളിയിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covaxin booster dose efficacy omicron delta coronavirus

The moderation of comments is automated and not cleared manually by malayalam.indianexpress.com