/indian-express-malayalam/media/media_files/2025/12/23/akhlaq-murder-2025-12-23-17-17-23.jpg)
Akhlaq murder Updates
Akhlaq murder Updates:നോയിഡ: ഉത്തർപ്രദേശിലെ ദാദ്രിയിൽ 2015-ൽ നടന്ന മുഹമ്മദ് അഖ്ലാഖ് ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അപേക്ഷ ഗൗതം ബുദ്ധ നഗറിലെ പ്രാദേശിക കോടതി തള്ളി. കേസ് പിൻവലിക്കാൻ അനുമതി തേടിക്കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജി അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് നിരസിച്ചത്.
Also Read:പുതിയ റെയിൽവേ ടൈം ടേബിൾ ഉടൻ പുറത്തിറങ്ങും; പുതിയതായി എന്തൊക്കെ വിവരങ്ങൾ? അറിയാം സമഗ്രമായി
പൊതുതാൽപര്യം മുൻനിർത്തിയും നീതി നടപ്പാക്കുന്നതിന്റെ ഭാഗമായും പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കാൻ അനുവദിക്കണമെന്നായിരുന്നു സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, കേസിലെ കുറ്റാരോപണങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ ഈ ഘട്ടത്തിൽ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
Also Read:ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ മരണം: ഡൽഹിയിൽ ഹൈക്കമ്മീഷന് മുന്നിൽ വിഎച്ച്പി പ്രതിഷേധം
2015 സെപ്റ്റംബർ 28-നാണ് ഉത്തർപ്രദേശിലെ ബിസാര ഗ്രാമത്തിൽ പശുവിറച്ചി കൈവശം വെച്ചെന്നും കഴിച്ചെന്നും ആരോപിച്ച് ഒരു സംഘം ആളുകൾ മുഹമ്മദ് അഖ്ലാഖിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നത്. ആക്രമണത്തിൽ അഖ്ലാഖിന്റെ മകൻ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഈ സംഭവം കാരണമായിരുന്നു.
ഈ കേസിൽ ആകെ 18 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ വിചാരണാ കാലയളവിൽ മരണപ്പെട്ടു. നിലവിൽ കേസിലെ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിചാരണ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് കേസ് പിൻവലിക്കാൻ സർക്കാർ നീക്കം നടത്തിയത്. എന്നാൽ കോടതിയുടെ ഈ ഉത്തരവോടെ കേസിലെ വിചാരണ നടപടികൾ തുടരും.
Read More:എഐഎഡിഎംകെ ഇനി 'അമിത് ഷാ ദ്രാവിഡ മുന്നേറ്റ കഴകം': കടുത്ത വിമർശനവുമായി ഉദയനിധി സ്റ്റാലിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us