/indian-express-malayalam/media/media_files/uploads/2023/08/crime-.jpg)
മണിപ്പൂരില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ്
ഇംഫാല്‍: മണിപ്പൂരില്‍ മെയ് 4 ന് നടന്ന അക്രമത്തിനിടെ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസുമായി ബന്ധപ്പെട്ട കോടതി രേഖയില്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രോഷാകുലരായ ആള്‍കൂട്ടത്തത്തിനൊപ്പം ചേരുന്നതിന് മുമ്പ് രണ്ട് സുഹൃത്തുക്കര്‍ ഒപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവത്തില്‍ പങ്കാളിയായിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ആ സമയം ഭാര്യയില്‍ നിന്ന് ഫോണ്‍ വന്നിരുന്നു.കൂടാതെ 18 വയസ്സുള്ള ഒരു യുവാവ് എടുത്ത ഒരു വീഡിയോ ബന്ധുവിന് ഷെയര്‍ ചെയ്തു.
തൗബാലിലെ പ്രത്യേക കോടതി ജഡ്ജി (എസ്സി, എസ്ടി പിഒഎ) പ്രതികളായ ഹുയിറേം ഹെറോദാഷ് മെയ്‌തേയ് (32), അരുണ്‍ ഖുണ്ടോങ്ബാം (29), യുംലെംബം ജിബാന്‍ സിംഗ് (18), നിങ്ങൊമ്പം തോമ്പ എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു.
അന്നത്തെ സംഭവങ്ങളെക്കുറിച്ചും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പ്രതികളുടെ പങ്കിനെക്കുറിച്ചും കോടതി രേഖയില്‍ വിശദമാക്കുന്നു. മെയ് 4 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ, മെയ്ദി യുവജന സംഘടനകളായ മെയ്ദി ലീപുണ്‍, കംഗ്ലെയ്പാക് കന്‍ബ ലുപ്പ്, അറംബൈ തെങ്കോള്‍, വേള്‍ഡ് മെയ്തേയ് കൗണ്‍സില്‍, ഷെഡ്യൂള്‍ ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന ചില അജ്ഞാതരായ അക്രമികള്‍ ഏകദേശം 900-1,000 വരെയുള്ള ആള്‍ക്കൂട്ടം കുല്‍ക്കി ഗ്രാമത്തിലേക്ക് പ്രവേശിച്ചതായി പറയുന്നു. എകെ റൈഫിളുകള്‍, എസ്എല്‍ആര്‍, ഐഎന്‍എസ്എഎസ്, 303 റൈഫിളുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍' അവരുടെ പക്കലുണ്ടായിരുന്നു.
തങ്ങള്‍ കൊല്ലപ്പെടുമെന്ന് ഭയന്ന് ഇരകളായ മൂന്ന് സ്ത്രീകളും അവരില്‍ ഒരാളുടെ സഹോദരനും പിതാവും ഉള്‍പ്പെടെ വനത്തിലേക്ക് ഓടി. നോങ്പോക്ക് സെക്മായി പൊലീസ് സംഘം ഇവരെ രക്ഷപ്പെടുത്തിയെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ അവരെ ജനക്കൂട്ടം തടയുകയും പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി കൊണ്ടുപോകുകയും ചെയ്തതായി ഉത്തരവില്‍ പറയുന്നു.
പ്രതികളിലൊരാളായ ഹുയിറെം ഒരു സുഹൃത്തിനൊപ്പം കടയില്‍ നിന്ന് മദ്യം കഴിക്കുമ്പോള്‍ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷനില്‍ ഒരു ജനക്കൂട്ടത്തെ കണ്ടതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇരുവരും ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതില്‍ രോഷാകുലരായ ജനക്കൂട്ടം അടുത്തുള്ള കുക്കി ഗ്രാമങ്ങളിലേക്ക് നീങ്ങിയതായി ഉത്തരവില്‍ പറയുന്നു.
കുക്കി ഗ്രാമത്തില്‍ എത്തുന്നതിനുമുമ്പ്, ആള്‍ക്കൂട്ടത്തിലെ ചിലര്‍ ഇരകളായ രണ്ട് സ്ത്രീകളെ മറ്റൊരിടത്ത് നിന്ന് കൊണ്ടുവരുന്നത് കുറ്റാരോപിതര്‍ കണ്ടു. ''രണ്ട് സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ പ്രതി ആള്‍ക്കൂട്ടത്തോടൊപ്പം ചേര്‍ന്നു,'' കോടതി രേഖയില്‍ പറയുന്നു, തുടര്‍ന്ന് അയാള്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് സ്ത്രീകളെ ഒരു വയലിലേക്ക് കൊണ്ടുപോയി നിരവധി ആളുകള്‍ വളഞ്ഞു, പ്രതിക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല എന്നും കോടതി രേഖ പറയുന്നു.
ഇതിനിടെ പ്രതിക്ക് ഭാര്യയില്‍ നിന്ന് ഫോണ്‍ വന്നു, എവിടെയാണെന്ന് ചോദിച്ചു. അങ്ങനെ അയാള്‍ തന്റെ വീട്ടിലേക്ക് പോയി. തിരികെ വരുന്ന വഴി, ഒരു അഴുക്കുചാലില്‍ കിടക്കുന്ന രണ്ട് മൃതദേഹങ്ങള്‍ അയാള്‍ കണ്ടു… ജനക്കൂട്ടം കൊന്നു. ഫോണ്‍ വിളിച്ചതിന് ശേഷം, രണ്ട് മൃതദേഹങ്ങള്‍ക്കരികിലേക്ക് വസ്ത്രം ധരിക്കാത്ത രണ്ട് സ്ത്രീകള്‍ ഓടുന്നത് അയാള്‍ കണ്ടു. ഉടന്‍ തന്നെ അയാള്‍ അവര്‍ക്ക് നേരെ കല്ലെറിയാനും തുടങ്ങി. ആക്രമിക്കപ്പെട്ടപ്പോള്‍, രണ്ട് സ്ത്രീകളും അവരുടെ കീറിയ വസ്ത്രങ്ങള്‍ എടുത്ത്.ഓടിപ്പോയി, ''കോടതി രേഖയില്‍ പറയുന്നു.
ഹ്യൂറേമിന്റെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു പ്രതിയായ അരുണിനെ പൊലീസ് പിടികൂടി. സംഭവത്തിന് മുമ്പ്, അരുണ്‍ സഹോദരന്മാരോടൊപ്പം തന്റെ വസതിയില്‍ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു, അതിനുശേഷം അവര്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു. ദൂരെ നിന്ന് സാഹചര്യം വീക്ഷിച്ചു, എന്നാല്‍ കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങി (ഒപ്പം) ഈ സമയത്ത്, അയാളും ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് അടുത്തുള്ള കുക്കി ഗ്രാമങ്ങളിലേക്ക് പോയി എന്ന് കോടതി രേഖയില്‍ പറയുന്നു.
ഒരു ഘട്ടത്തില്‍, 'നാലുപേര്‍ക്ക് ചുറ്റും (രണ്ട് കുക്കി പുരുഷന്മാരും രണ്ട് കുക്കി സ്ത്രീകളും) ജനക്കൂട്ടം തടിച്ചുകൂടുന്നത് കണ്ടു' എന്ന് കോടതി രേഖയില്‍ പറയുന്നു. ''ജനക്കൂട്ടം അവരെ നഗ്‌നരാക്കി റോഡിലൂടെ നടത്താന്‍ തുടങ്ങി. തന്റെ മൊബൈല്‍ സ്മാര്‍ട്ട്ഫോണ്‍ എടുത്ത് അയാര്‍ ആദിവാസി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ എടുക്കാന്‍ തുടങ്ങി. ഇതിനിടെ, ആള്‍ക്കൂട്ടത്തില്‍ പലരും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജിബാന്‍ തന്റെ ഫോണില്‍ നിന്ന് റെക്കോഡ് ചെയ്ത മേല്‍പ്പറഞ്ഞ വീഡിയോ തന്റെ ബന്ധുവിന് പങ്കിട്ടതായും'' കോടതി രേഖയില്‍ പറയുന്നു. മെയ് 3 ന് നടന്ന അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മറ്റൊരു പ്രതിയായ ജിബാന്‍ മെയ് 4 ന് തന്റെ സുഹൃത്തുക്കളെയും പ്രാദേശിക ഗ്രാമീണരുടെയും യോഗം വിളിച്ചയാതും രേഖകള്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.