ന്യൂഡൽഹി: സുപ്രീം മുൻ കോടതി വനിതാ ജീവനക്കാരിക്കെതിരെ വഞ്ചനാ കേസിൽ ഡൽഹി കോടതി ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചു. ഡൽഹി പോലീസ് റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾക്ക് ശേഷം, അവർക്കെതിരെ “കൂടുതൽ നിയമനടപടികൾ സ്വീകരിക്കേണ്ടതില്ല” എന്ന് കേസിലെ പരാതിക്കാരൻ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാൽ മെയ് മാസത്തിൽ സുപ്രീംകോടതിയുടെ ഒരു ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ജീവനക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ “ഒരു വസ്തുതയും കണ്ടെത്തിയില്ല” എന്നായിരുന്നു സമിതിയുടെ നിഗമനം.

Read More: ആവശ്യമെങ്കില്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

കഴിഞ്ഞയാഴ്ച ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (സിഎംഎം) മനീഷ് ഖുറാന സ്വീകരിച്ചു. വഞ്ചനാ കേസിലെ പരാതിക്കാരനായ ഹരിയാന സ്വദേശി നവീൻ കുമാറിനോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.

കോടതിയുടെ നിർദേശപ്രകാരം, അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ മുകേഷ് ആന്റിലിനൊപ്പം സെപ്റ്റംബർ 16 ന് കുമാർ സി‌എം‌എമ്മിന് മുന്നിൽ നേരിട്ട് ഹാജരായി. ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തനിക്ക് സംതൃപ്തിയുണ്ടെന്ന് പരാതിക്കാരനായ നവീൻ (ജഡ്ജിയുടെ മുമ്പാകെ) അറിയിച്ചു.

പ്രതിഷേധ ഹർജി സമർപ്പിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും അതിനാൽ നിലവിലെ കേസ് തുടരാൻ ആഗ്രഹിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു കൊണ്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് സ്വീകരിക്കാമെന്നും അദ്ദേഹം നവീൻ കുമാർ കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

“വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പരാതിക്കാരൻ നൽകിയ പ്രസ്താവനയും നിലവിലെ കേസിൽ പോലീസ് നടത്തിയ അന്വേഷണവും കണക്കിലെടുത്ത്, ഇപ്പോഴത്തെ കേസിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഇതിനാൽ അംഗീകരിക്കപ്പെടുന്നു. ഫയൽ റെക്കോർഡ് റൂമിലേക്ക് മാറ്റും,” കോടതി ഉത്തരവിൽ പറയുന്നു.

സുപ്രീംകോടതിയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതി തന്നിൽ നിന്ന് 50,000 രൂപ കൈപ്പറ്റിയതായി കുമാർ ആരോപിച്ചിരുന്നു. “ഇത് എന്റെ വ്യക്തിപരമായ കാര്യവും തീരുമാനവുമാണ്. എനിക്ക് തുടർനടപടികളൊന്നും ആവശ്യമില്ല, എന്നിൽ സമ്മർദ്ദവുമില്ല. ഇത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, ആരും എന്റെ കാര്യത്തിൽ വിഷമിക്കേണ്,” കുമാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook