scorecardresearch
Latest News

ഭക്തന്മാരുടെ അഴിഞ്ഞാട്ടം; ആള്‍ദൈവത്തിന്റെ പോക്കറ്റില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

റാം റഹീമിന്റെ സ്വത്ത് കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു

ഭക്തന്മാരുടെ അഴിഞ്ഞാട്ടം; ആള്‍ദൈവത്തിന്റെ പോക്കറ്റില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ദേര സച്ച സൗദ തലവൻ ഗുർമീത് രാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിൽ നടക്കുന്ന കലാപത്തില്‍ നഷ്ടങ്ങള്‍ ഉണ്ടായാല്‍ ആള്‍ദൈവത്തിന്റെ തന്നെ ആസ്ഥിയില്‍ നിന്നും പണമീടാക്കണമെന്ന് ഹൈക്കോടതി. റാം റഹീമിന്റെ സ്വത്ത് കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു.

കോടതിക്ക് പരിസരത്ത് തമ്പടിച്ച ഗൂർമീതിന്റെ അണികൾ വിധി അറിഞ്ഞതോടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പെട്രോൾ പമ്പിനും റെയിൽവേ സ്റ്റേഷനും അണികൾ തീയിട്ടു. വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 17 പേർ ഇതുവരെ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു.

അതേസമയം ഗുർമീതിനെ ഹെലികോപ്റ്റർ മാർഗം റോത്തഖിലേ ജയിലിലേക്ക് എത്തിച്ചു. റോഡ് മാർഗം ഗൂർമീതിനെ കൊണ്ടുപോയാൽ കൂടുതൽ സംഘർഷം ഉണ്ടാകുമെന്നുള്ള സൂചനയേ തുടർന്നാണ് ഹെലികോപ്ടർ മാർഗം സ്വീകരിച്ചത്. രാജ്യ തലസ്ഥാനത്തേക്കും ആക്രമണം വ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അതിർത്തി മേഖലയിൽ 2 തീവണ്ടി കോച്ചുകൾക്ക് തീയിട്ടു എന്ന റിപ്പോർട്ടുകൾ ഉണ്ട്.

സർക്കാർ ഓഫീസുകൾക്ക് എതിരെയും മാധ്യമപ്രവർത്തകർക്ക് എതിരെയും ഗുർമീതിന്റെ അണികൾ ആക്രമണം അഴിച്ച് വിടുകയാണ്. സംഘർഷം ഹരിയാനയിലേക്കും പടർന്നിട്ടുണ്ട്. പഞ്ചകുലയിൽ പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. മാധ്യമ പ്രവർത്തകർക്കുനേരെയും പോലീസിനു നേരെയും കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ ബി വാനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. നിരവധി കാറുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രദേശത്തെ ഒരു പെട്രോൾ പന്പും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് പ്രഥമിക വിവരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Court asks to seizure ram rahims assets