scorecardresearch

'രാജസ്ഥാന്റെ ഹാദിയ'യ്ക്ക് ഭര്‍ത്താവിനൊപ്പം പോകാം; 'കേരളത്തിന്റെ ഹാദിയ' കാത്തിരിക്കുന്നു

മതംമാറി വിവാഹം കഴിച്ച 22കാരിയായ ആരിഫ എന്ന പായല്‍ സിംഗ്‍വിയെ രാജസ്ഥാന്‍ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു

മതംമാറി വിവാഹം കഴിച്ച 22കാരിയായ ആരിഫ എന്ന പായല്‍ സിംഗ്‍വിയെ രാജസ്ഥാന്‍ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'രാജസ്ഥാന്റെ ഹാദിയ'യ്ക്ക് ഭര്‍ത്താവിനൊപ്പം പോകാം; 'കേരളത്തിന്റെ ഹാദിയ' കാത്തിരിക്കുന്നു

ജയ്പൂര്‍: മതംമാറി വിവാഹം കഴിച്ച 22കാരിയായ ആരിഫ എന്ന പായല്‍ സിംഗ്‍വിയെ രാജസ്ഥാന്‍ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ മന്ദിരത്തില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഭര്‍ത്താവിനൊപ്പം വിടണമെന്നും എന്നാല്‍ മതം മാറ്റത്തിലും വിവാഹ രേഖകളിലും അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി.

Advertisment

ബുധനാഴ്ച്ച സര്‍ക്കാരിന്റെ നിലപാട് കൂടി അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് ഗോപാല്‍ കൃഷ്ണ വ്യാസും മനോജ് കുമാര്‍ ഗാര്‍ഗും അടങ്ങിയ ബെഞ്ച് അറിയിച്ചു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുളള മതംമാറ്റത്തിന് രാജസ്ഥാനില്‍ നിയമങ്ങളോ നടപടിക്രമങ്ങളോ ഉണ്ടോയെന്ന് കോടതി ചോദിച്ചു. വെറുമൊരു സത്യവാങ്മൂലത്തിലൂടെ ജനങ്ങള്‍ക്ക് മതംമാറാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ ഹാദിയ കേസിന് സമാനമാണ് ആരിഫ കേസും.

വിവാദമായ കേസിൽ ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിനിടെ വന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടി ഏറെ ശ്രദ്ധേയമാണ്. പിതാവ് അശോകനോടാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടിക്ക് മതിയായ സുരക്ഷയൊരുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഹാദിയയുടെയും അച്ഛൻ അശോകന്റെയും ഇതിന് പുറമേ ദേശീയ അന്വേഷണ ഏജൻസിയുടെയും വാദം പ്രത്യേകം പ്രത്യേകം കേൾക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

നവംബർ 27 നാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയ്ക്ക് പറയാനുള്ളത് കേട്ട ശേഷം കേസിൽ വിധി പറയും.

കേസ് തുറന്ന കോടതിയിൽ വാദം കേൾക്കും. "ഹാദിയയുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ അഭിപ്രായമനുസരിച്ച് കോടതിക്ക് വിധി പറയാനാവില്ല. വിവാഹം പ്രായപൂർത്തിയായവരുടെ സ്വന്തം തീരുമാനമാണ്. ക്രിമിനൽ കേസുള്ളയാളെ വിവാഹം കഴിക്കാൻ പാടില്ലെന്ന് നിയമം പറയുന്നില്ല", കോടതി ചൂണ്ടിക്കാട്ടി.

Hadiya Case Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: