ന്യൂഡൽഹി: ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്​ നൽകി കോടതി. ആരോഗ്യകാര്യങ്ങൾക്കും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുമായി ഡൽഹി സന്ദർശിക്കാൻ അനുവാദം നൽകികൊണ്ടാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന്​ അറസ്​റ്റിലായ അദ്ദേഹത്തിന്​ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം സന്ദർശന ദിവസവും സമയവും മുൻകൂട്ടി ഡിസിപിയെ അറിയിച്ച ​ശേഷം മാത്രമേ ആസാദിന്​ ഡൽഹി പ്രവേശിക്കാനാകൂവെന്ന്​ കോടതി വ്യക്തമാക്കി. ഡി.സി.പിയെ ഫോൺ വഴി അറിയിക്കാം. എന്നാൽ ഡൽഹിയിലോ സ​ഹാ​റ​ൻപൂരിലോ അല്ല ഉള്ളതെങ്കിൽ ഇ-മെയിൽ വഴി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

Also Read: ജെഎൻയു സർവർ റൂമിലെ സിസിടിവി തകർത്തതല്ല, ഓഫ് ചെയ്തതെന്ന് വിവരാവകാശ രേഖ

“ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് ഏറ്റവും വലിയ ആഘോഷമാണ്. അതിൽ എല്ലാവരുടെയും പരമാവധി പങ്കാളിത്തം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ചന്ദ്രശേഖർ ആസാദും പങ്കെടുക്കേണ്ടത് ആവശ്യമാണ്,” കോടതി നിരീക്ഷിച്ചു.

ഡൽഹിയിൽ ചന്ദ്രശേഖർ ആസാദിന്റെ സാന്നിധ്യം അക്രമത്തിലേക്കോ അശാന്തിയിലേക്കോ നയിക്കുമെന്ന് തെളിയിക്കാൻ പ്രൊസീക്യൂഷൻ പരാജയപ്പെട്ടു. ചന്ദ്രശേഖർ ആസാദ്​ ഗുരുതരമായ കുറ്റം ചെയ്​തിട്ടില്ലെന്ന്​ സർക്കാർ വ്യക്തമാക്കി. ​ആസാദിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾക്ക്​ തെളിവ്​ ലഭിച്ചിട്ടില്ലെന്ന്​ ഡൽഹി പൊലീസും അറിയിച്ചു.

Also Read: രാത്രി ജീവിതം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല, പീഡനങ്ങള്‍ കൂടും: ബിജെപി നേതാവ്

ഡിസംബർ 21-നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്റെ സംഘടനയായ ഭീം ആർമി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം. ഭീം ആർമി പ്രവർത്തകർ ഉൾപ്പെടയുള്ളവരെ ദില്ലി ഗേറ്റിനടുത്തുവച്ച്, പൊലീസും അർധസൈനികവിഭാഗവും ത‍ടഞ്ഞിരുന്നു. ഇതിനുപിന്നാലെ സ്ഥലത്ത് നടന്നത് വലിയ അക്രമമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook