scorecardresearch

കാമുകനൊപ്പം മകൾ വീടുവിട്ടു; മാതാപിതാക്കൾ ജീവനൊടുക്കി

മകളുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ മരണവിവരം അറിയിക്കാനായില്ല

മകളുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ മരണവിവരം അറിയിക്കാനായില്ല

author-image
WebDesk
New Update
കാമുകനൊപ്പം മകൾ വീടുവിട്ടു; മാതാപിതാക്കൾ ജീവനൊടുക്കി

കോയമ്പത്തൂര്‍: പ്രണയിച്ച പുരുഷനൊപ്പം മകൾ വീടുവിട്ടുപോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പൊളളാച്ചിയിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയാ യുവതിയാണ് സഹപാഠിയായ യുവാവിനൊപ്പം വീടുവിട്ട് പോയത്

Advertisment

ഇതര ജാതിയിൽപെട്ടയാളായതിനാലാണ് മകളുടെ പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതെന്നാണ് വിവരം. ഇക്കാരണത്താൽ തന്നെയാണ് ഇരുവരും ആത്മഹത്യ ചെയ്തതും. 24 വയസുളള മകളോട് പലവട്ടം വീട്ടുകാർ പ്രണയബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചുവെങ്കിലും ഇത് സാധ്യമല്ലെന്ന നിലപാടിൽ മകൾ ഉറച്ചുനിൽക്കുകയായിരുന്നു. മാതാപിതാക്കൾ വിവാഹം നടത്തിത്തരില്ലെന്ന് വ്യക്തമായപ്പോഴാണ് യുവതി വീടുവിട്ടിറങ്ങിയതെന്നാണ് റിപ്പോർട്ട്.

മരിക്കാൻ പോവുകയാണെന്ന കാര്യം ഇന്നലെ രാത്രി യുവതിയുടെ അമ്മ ബന്ധുവായ മറ്റൊരു സ്ത്രീയെ വിളിച്ച് അറിയിച്ചിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. ബന്ധുക്കൾ ഇവരുടെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒളിച്ചോടിപോയ മകളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതിനാൽ മാതാപിതാക്കളുടെ മരണ വാർത്ത അറിയിക്കാൻ സാധിച്ചില്ലെന്നാണ് വിവരം.

Suicide Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: