അലിരാജ്പൂർ (മധ്യപ്രദേശ്): പ്രണയ വിവാഹം ചെയ്തതിന് മകളെയും ഭർത്താവിനെയും നിർബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു. ദമ്പതികളെ മർദിച്ച് അവശരാക്കിയശേഷമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മൂത്രം കുടിപ്പിച്ചത്. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ ഹർദാസ്പൂർ ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ മെയ് മാസത്തിലാണ് മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് 19 കാരിയായ പെൺകുട്ടി 21 കാരനെ വിവാഹം ചെയ്തത്. ഇരുവരും ഒരേ ഗ്രാമത്തിലുളളവരാണെന്ന് അംബുവ പൊലീസ് സ്റ്റേഷൻ ഓഫിസർ വികാസ് കപിസ് പറഞ്ഞു. വിവാഹത്തിനുശേഷം പഞ്ചായത്ത് ചേർന്ന് നഷ്ടപരിഹാരമായി യുവാവ് പെൺകുട്ടിയുടെ കുടുംബത്തിന് 70,000 രൂപ നൽകണമെന്ന് വിധിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

‘അതിനുശേഷം ദമ്പതികളിൽ ഗുജറാത്തിൽ ജോലിക്കായി പോയി. കഴിഞ്ഞ ആഴ്ചയാണ് ഗ്രാമത്തിൽ തിരികെയെത്തിയത്. യുവാവിന്റെ അങ്കിളിന്റെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ബുധനാഴ്ച വൈകിട്ട് ഇവിടെയെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെയും യുവാവിനെയും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യുവാവിനെ കെട്ടിയിട്ടശേഷം മർദ്ദിച്ചു. പെൺകുട്ടിയുടെ മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇരുവരെയും നിർബന്ധിപ്പിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു’, പൊലീസ് ഓഫിസർ വ്യക്തമാക്കി.

കുടുംബത്തിന്രെ പേരിന് കളങ്കം വരുത്തിയതിന്റെ പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടിയോട് കുടുംബം പറഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയും യുവാവും പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അച്ഛനും രണ്ടു അമ്മാവന്മാർക്കും മറ്റു മൂന്നുപേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook