രാജ്യത്തിന്റെ ആദ്യ എംആർഎൻഎ വാക്സിൻ സുരക്ഷിതം; രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകി ഡിസിജിഐ

പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (എമ്ക്യുർ ഗ്രൂപ്പിന്റെ സ്ഥാപനം) എന്ന ബയോടെക്നോളജി കമ്പനിയാണ് രാജ്യത്തെ ആദ്യത്തെ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ നിർമ്മിക്കുന്നത്

covid, covid vaccine, ie malayalam

പുണെ: രാജ്യത്തെ ആദ്യത്തെ കോവിഡ് 19 എംആർഎൻഎ വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡയറക്ടർ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രണ്ട് മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകി.

പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (എമ്ക്യുർ ഗ്രൂപ്പിന്റെ സ്ഥാപനം) എന്ന ബയോടെക്നോളജി കമ്പനിയാണ് രാജ്യത്തെ ആദ്യത്തെ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ നിർമ്മിക്കുന്നത്.

ആദ്യ ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ക്ലിനിക്കൽ റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ നാഷണൽ റെഗുലേറ്ററി അതോറിറ്റി (എൻആർഎ) ക്കും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസിഒ) ക്കും കമ്പനി സമർപ്പിച്ചു.

“പൂർത്തിയായ ആദ്യ ഘട്ട പരീക്ഷണത്തിൽ മൂന്ന് ട്രയൽ കേന്ദ്രങ്ങളിൽ (പുണെയിൽ രണ്ടെണം, ഒന്ന് കോലാപ്പൂരിൽ) ആയി 82 പേർ പങ്കെടുത്തു. സുരക്ഷ റിപ്പോർട്ട് നല്ലതായതിനാൽ രണ്ട് മൂന്ന് ഘട്ട പരീക്ഷണങ്ങൾക്കുള്ള അനുമതി ലഭിച്ചു അത് അടുത്ത രണ്ടാഴ്ചകൾക്കുള്ളിൽ ആരംഭിക്കും” ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് മേധാവി ഡോ. സഞ്ജയ് സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) വാക്സിന്റെ ഇടക്കാല ആദ്യ ഘട്ട റിപ്പോർട്ട് അവലോകനം ചെയ്യുകയും എച്ജിസിഒ19 വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവരിൽ സുരക്ഷിതമായിരുന്നെന്നും രോഗപ്രതിരോധശേഷി നല്കുന്നതുമാണെന്ന് കണ്ടെത്തി.

രണ്ടാം ഘട്ടത്തിൽ ഏകദേശം 10 മുതൽ 15 കേന്ദ്രങ്ങളിലും മൂന്നാം ഘട്ടത്തിൽ 22 മുതൽ 27 കേന്ദ്രങ്ങളിലുമായാണ് പരീക്ഷണം നടത്തുക. ഇതിനായി ഡിബിടി-ഐസിഎംആർ ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്ക് സൈറ്റുകൾ ഉപയോഗിക്കാനാണ് ജെന്നോവ പദ്ധതിയിടുന്നത്. “4,400 പേരെ പങ്കെടുപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്ന് ഡോ സിങ് പറഞ്ഞു.

Also read: ‘ഉദ്ധവിനെ തല്ലുമായിരുന്നു’വെന്ന പരാമർശം; കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Countrys first mrna vaccine safe dcgi gives nod for phase 2 3 clinical trials

Next Story
‘ഉദ്ധവിനെ തല്ലുമായിരുന്നു’വെന്ന പരാമർശം; കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്Narayan Rane arrested, Rane arrest, Rane arrested, Devendra Fadnavis, Narayan Rane, Uddhav Thackeray, Narayan Rane fir, Narayan Rane uddhav thackeray independence day, Mumbai news, Pune news, ഉദ്ധവ്, ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര, നാരായൺ റാണെ, റാണെ, അറസ്റ്റ്, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express