ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കള്ളന്റെ ഭാര്യ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രിയും ബിജെപി വനിതാ നേതാവുമായ ഉമാ ഭാരതി. പ്രിയങ്കയെ രാജ്യം കാണുന്നതും വിലയിരുത്തുന്നതും കള്ളന്റെ ഭാര്യ എന്ന നിലയിലാണെന്ന് ഉമാ ഭാരതി പരിഹസിച്ചു.
Read More: മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി: റിപ്പോർട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് യുപിയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും ഉമാ ഭാരതി പറഞ്ഞു. ദര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമാ ഭാരതി. “അഴിമതിക്ക് ശിക്ഷ അനുഭവിച്ച ആളുടെ ഭാര്യയെ ജനങ്ങള്‍ എങ്ങനെയായിരിക്കും വിലയിരുത്തുക. കള്ളന്റെ ഭാര്യയായി തന്നെയായിരിക്കും രാജ്യം അവരെ കാണുന്നത്” – പ്രിയങ്കയെ കുറിച്ചുള്ള ചോദ്യത്തിന് ഉമാ ഭാരതി മറുപടി നല്‍കി.
Read More: താന്‍ രാഷ്ട്രീയത്തിലെ മൗഗ്ലിയെന്ന് ഉമാ ഭാരതി
അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ ഉമാ ഭാരതി എതിര്‍ത്തു. അസം ഖാനും യോഗി ആദിത്യനാഥിനും ഒരേ ശിക്ഷ നല്‍കിയത് അനുകൂലിക്കാനാവില്ല. മായാവതി പറഞ്ഞതിന് മറുപടി നല്‍കുക മാത്രമാണ് യോഗി ചെയ്തത്. എന്നാല്‍, അസം ഖാന്‍ സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഐപിസി പ്രകാരമാണ് അസം ഖാനെതിരെ കേസ് എടുക്കേണ്ടതെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.