രാജ്യത്ത് സെപ്റ്റംബർ വരെ സാധാരണ മഴ; കേരളത്തിലും കുറവെന്ന് ഐഎംഡി

കേരളവും ( -29 ശതമാനം) ലക്ഷദ്വീപും (-49 ശതമാനം) ഉൾപ്പെടെ തെക്കൻ ഉപദ്വീപിലുടനീളം ആഗസ്റ്റിൽ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്

Rain , Monsoon, Umbrella, മഴ , Iemalayalam
എക്സ്പ്രസ് ഫൊട്ടോ: ദീപക് ജോഷി

ഡൽഹി: ഇന്ത്യയിൽ സെപ്റ്റംബർ വരെ സാധാരണ മഴ ലഭിക്കുകയുള്ളു എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച പറഞ്ഞു.

“ആഗസ്റ്റിൽ, രാജ്യത്ത് ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയുടെ (എൽപിഎ) 94 മുതൽ 106 ശതമാനം വരെയായിരിക്കും, അതായത് 258.1 മില്ലീമീറ്റർ. ആഗസ്റ്റിലേക്കും സെപ്റ്റംബറിലേക്കും കൂടി ഇത് 95 മുതൽ 105 ശതമാനം വരെ ആയിരിക്കും, അതായത് 428.3 മില്ലീമീറ്റർ,” കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ് മോഹപത്ര വാർത്താക്കുറിപ്പിൽ പറഞ്ഞു.

ജൂലൈയിൽ അതിശക്തമായ മഴമൂലം മണ്ണിടിച്ചിലും കടുത്ത വെള്ളപ്പൊക്കവുമുണ്ടായ മഹാരാഷ്ട്ര, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഈ മാസം കാലവർഷ മഴ സാധാരണയിലും താഴേയായിരിക്കും. ജൂലൈയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 112 അതിതീവ്രാ മഴ കൂടുതലും ഉണ്ടായത് ഈ സംസ്ഥാനങ്ങളിൽ ആയിരുന്നെന്ന് ഐഎംഡി പറഞ്ഞു.

കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തീവ്ര മഴയും ഉണ്ടായിരുന്നു എന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

കേരളവും (- 29 ശതമാനം) ലക്ഷദ്വീപും (-49 ശതമാനം) ഉൾപ്പെടെ തെക്കൻ ഉപദ്വീപിലുടനീളം ആഗസ്റ്റിൽ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം സാധാരണയിൽ താഴെ മഴ പ്രതീക്ഷിക്കുന്ന മറ്റൊരു മേഖലയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ മാസം മഴ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

ആഗസ്റ്റിൽ മധ്യപ്രദേശ്, വടക്കൻ മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, തെക്കൻ ഛത്തീസ്ഗഡ്, വിദർഭ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ സാധാരണയിൽ താഴെ മഴക്കാണ്‌ സാധ്യത. കാലവർഷത്തിന്റെ രണ്ടാം പകുതി മുതൽ അല്ലെങ്കിൽ സെപ്റ്റംബർ മുതൽ കാലവർഷം അവസാനിക്കുന്നത് വരെ മഹാരാഷ്ട്രയിലെ തീരദേശ മേഖലകളിലും, തെക്കൻ ഉപദ്വീപ് മുഴുവനും, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ, വടക്കൻ ജമ്മു കശ്മീർ, പടിഞ്ഞാറൻ ഗുജറാത്ത് എന്നിവിടങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കും.

ജൂലൈയിൽ നാല് ന്യൂനമർദ്ദങ്ങളാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. ഇത് മധ്യ, വടക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ വ്യാപകമായ മഴക്ക് കാരണമായിരുന്നു. എന്നിട്ടും രാജ്യത്ത് ജൂലൈയിൽ ലഭിച്ച മഴ സാധാരണയേക്കാൾ 6.7 ശതമാനത്തിൽ താഴെയാണ്. ഇതുവരെ ഈ കാലവർഷത്തിൽ ഇന്ത്യയിൽ ലഭിച്ച മഴ 4,465.6 മില്ലിമീറ്ററാണ്. സാധാരണ മഴയേക്കാൾ ഒരു ശതമാനം മാത്രമാണ് കുറവ്.

Also read: തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ: 2016നും 2019നും ഇടയിൽ രാജ്യത്ത് 24 ശതമാനം വർധനയെന്ന് കണക്കുകൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Country to receive normal rainfall till september imd

Next Story
തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ: 2016നും 2019നും ഇടയിൽ രാജ്യത്ത് 24 ശതമാനം വർധനയെന്ന് കണക്കുകൾNRCB, NCRB data on suicides, suicides due to unemployment, rising suicide cases, Indian Express, തൊഴിലില്ലായ്മ, ആത്മഹത്യ, തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ, എൻസിആർബി, ക്രൈം റെക്കോഡ്സ് ബ്യൂറോ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com