Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

രാജ്യത്തിന് വേണ്ടത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ്, ബുള്ളറ്റ് ട്രെയിനുകളല്ല: അഖിലേഷ് യാദവ്

പുല്‍വാമ ഭീകരാക്രമണത്തിലേക്ക് നയിച്ച രഹസ്യാന്വേഷണ വീഴ്ച വിശദീകരിക്കണമെന്ന് കേന്ദ്രത്തോട് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലേക്ക് നയിച്ച രഹസ്യാന്വേഷണ വീഴ്ച വിശദീകരിക്കണമെന്ന് കേന്ദ്രത്തോട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബുള്ളറ്റ് ട്രെയിനിനേക്കാളും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും സര്‍ക്കാരിനൊപ്പം ഒത്തു ചേര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള രഹസ്യാന്വേഷണ വീഴ്ചയാണ് അക്രമത്തിലേക്ക് നയിച്ചത്. അതിന് ആരാണ് ഉത്തരവാദി? ഇത്രയും കാലം ഭരിച്ചിട്ടും രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലേ?,’ അഖിലേഷ് യാദവ് ചോദിച്ചു.

‘രാജ്യത്തിന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതേസമയം അതിര്‍ത്തിയും കാക്കണം. ഇതിന് എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതന്ന് വ്യക്തമാക്കണം. സൈന്യത്തിന് ഒപ്പമാണ് രാജ്യത്തെ ഓരോ ജനങ്ങളും,’ അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Country needs bulletproof jackets not bullet train akhilesh yadav

Next Story
പാക് സ്വദേശികള്‍ 48 മണിക്കൂറിനകം സ്ഥലം വിടണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്jawan, kashmir, crpf
The moderation of comments is automated and not cleared manually by malayalam.indianexpress.com