ന്യൂയോര്‍ക്ക്: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുള്ള അമേരിക്കന്‍ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ നിലപാടിനെ തള്ളി ഐക്യരാഷ്ട്രസഭ വോട്ട് ചെയ്തു. ഒന്‍പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. അമേരിക്കൻ തീരുമാനത്തിനെതിരെയാണ് ഇന്ത്യയും വോട്ട് ചെയ്തത്. ട്രംപിന്‍റേയും ഇസ്രായേലിന്‍റേയും കടുത്ത എതിര്‍പ്പ് തള്ളിയാണ് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയത്.

ഹോണ്ടുറാസ് ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം നിന്നു. അതേസമയം കാനഡ, മെക്സിക്കോ ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങള്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയം വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ് പൊതുസഭ അടിയന്തരമായി വിളിച്ചുചേര്‍ത്തത്.

ജെറുസലേം പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അമേരിക്ക ആവര്‍ത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook