scorecardresearch

സമാധാനത്തിനായുള്ള നിക്ഷേപങ്ങളേക്കാൾ കൂടുതൽ പണം രാഷ്ട്രങ്ങൾ ആയൂധങ്ങൾക്കായി ചെലവഴിക്കുന്നു: ഐക്യരാഷ്ട്രസഭ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ബജറ്റ് കുത്തനെ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യുഎന്നിന്റെ ഈ പ്രതികരണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ബജറ്റ് കുത്തനെ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യുഎന്നിന്റെ ഈ പ്രതികരണം

author-image
WebDesk
New Update
Antonio

അന്റോണിയോ ഗുട്ടെറസ്

ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾ സമാധാനത്തിനായി പണം നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതൽ തുക യുദ്ധോപകരണങ്ങൾക്കായി ചെലവഴിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ആയുധങ്ങൾക്കും വെടിമരുന്നുകൾക്കുമായി രാജ്യങ്ങൾ വൻതുക മാറ്റിവെക്കുന്നത് സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് ഇല്ലാതാക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആഗോള സാമ്പത്തിക വളർച്ച ഇപ്പോഴും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

Also Read:66 ആഗോള സംഘടനകളിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ട്രംപ്

യുഎൻ പുറത്തുവിട്ട 'വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്ട്‌സ് റിപ്പോർട്ട് 2026'-ലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. വൻശക്തികൾ തമ്മിലുള്ള മത്സരങ്ങൾ ആഗോള വ്യാപാരത്തെയും നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. പ്രതിരോധ മേഖലയിലെ ഈ അമിത ചെലവ് മാനവവിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കാരണമാകുന്നുവെന്ന് ഗുട്ടെറസ് പറഞ്ഞു.

Also Read:പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്; ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ഭീഷണി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ബജറ്റ് കുത്തനെ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യുഎന്നിന്റെ ഈ പ്രതികരണം. 2027-ൽ അമേരിക്കയുടെ സൈനിക ബജറ്റ് 1.5 ട്രില്യൺ ഡോളറായി ഉയർത്തണമെന്നാണ് ട്രംപിന്റെ നിർദ്ദേശം. 2024-ൽ ആഗോള സൈനിക ചെലവ് 2.7 ട്രില്യൺ ഡോളറിലെത്തിയിരുന്നു. 1988-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വർദ്ധനവാണിത്. ലോകത്തെ ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള 10 രാജ്യങ്ങളാണ് ആകെ തുകയുടെ 75 ശതമാനവും ചെലവാക്കുന്നത്.

ഇന്ത്യയുടെ വളർച്ചാ പ്രവചനം ഉയർത്തി ഇന്ത്യയുടെ 2026 കലണ്ടർ വർഷത്തെ വളർച്ചാ പ്രവചനം ഐക്യരാഷ്ട്രസഭ 6.6 ശതമാനമായി ഉയർത്തി. നേരത്തെയിത് 6.4 ശതമാനമായിരുന്നു. 2027-ൽ വളർച്ച 6.7 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. ആഭ്യന്തര ഉപഭോഗത്തിലെ കരുത്തും പൊതുമേഖലയിലെ നിക്ഷേപങ്ങളുമാണ് ഇന്ത്യയ്ക്ക് തുണയാകുന്നത്. എന്നാൽ, അമേരിക്ക ഏർപ്പെടുത്തുന്ന ഉയർന്ന ഇറക്കുമതി നികുതികൾ ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചേക്കാം. എങ്കിലും ഇലക്ട്രോണിക്‌സ്, സ്മാർട്ട്‌ഫോൺ മേഖലകളിൽ വലിയ ആഘാതം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Also Read:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

ആഗോള വളർച്ചാ നിരക്ക് 2025-ൽ 2.8 ശതമാനമായും 2026-ൽ 2.7 ശതമാനമായും ഉയരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം, പണപ്പെരുപ്പം തുടങ്ങിയ വെല്ലുവിളികൾ സമ്പദ്വ്യവസ്ഥയ്ക്ക് ഇപ്പോഴും ഭീഷണിയാണെന്ന് യുഎൻ വക്താക്കൾ അറിയിച്ചു.

Read More:വെനസ്വേലയിൽ അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നടപടി; പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നാടുകടത്തിയെന്ന് ട്രംപ്

United Nations

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: