scorecardresearch

കര്‍ണാടകത്തില്‍ അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടായാല്‍ ജെ ഡി എസ് തീരുമാനം നിര്‍ണായകമാവും.

karnataka,election
karnataka,Election

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയ കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യം പോസ്റ്റല്‍ വോട്ടുകളിലെ ഫലമാണ് പുറത്തു വരുന്നത്. ഫലം സൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി, കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണല്‍ തുടങ്ങി 15 മിനിറ്റ് പിന്നിട്ടപ്പോള്‍ ബിജെപി 66 സീറ്റുമായി മേല്‍ക്കെ നേടി. കോണ്‍ഗ്രസ് 61 സീറ്റുകളിലാണ് ലീഡ് ചെയ്തത്. ജെഡിഎസ് 12 സീറ്റിലും ലീഡ് നില കാണിച്ചു.

കര്‍ണാടകത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്ന് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റില്‍ ലീഡ് ചെയ്തു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റ് മുതല്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നില ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപിക്ക് പിന്നില്‍െ പോയ കോണ്‍ഗ്രസ് ശക്തമായ നിലയില്‍ തിരിച്ച് വന്നു.

ആദ്യ ഫല സൂചനകളില്‍ ജെഡിഎസിന് നിര്‍ണായക മുന്നേറ്റം. കുമാരസ്വാമി പിന്നിലാണെങ്കിലും ആദ്യ സൂചനകളില്‍ ജെഡിഎസ് ഇരുപതിലേറെ സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മകന്‍ നിഖില്‍ കുമാരസ്വാമി ലീഡ് ചെയ്യുന്നു. 25 സീറ്റിലധികം നേടിയാല്‍ കര്‍ണാടകയില്‍ ജെഡിഎസ് നിലര്‍ണായക ശക്തിയായേക്കും.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷമായ 113 സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ലീഡ് നില മുന്നേറുന്നത്. 115 സീറ്റില്‍ വ്യക്തമായ ലീഡ്‌നിലയോടെ കോണ്‍ഗ്രസ് മുന്നിലാണ്. 78 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നേറ്റമുള്ളത്. 26 സീറ്റില്‍ ജെഡിഎസ് ആധിപത്യം ഉറപ്പിക്കുന്നു.

വോട്ടെണ്ണല്‍ ഫലം പുറത്ത് വന്ന് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴും കേവല ഭൂരിപക്ഷമെന്ന 113 സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷ നിലനിര്‍ത്തി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കേവല ഭൂരിപക്ഷത്തിന് അരികെ ലീഡ്‌നില ഉറപ്പിക്കുന്ന ഫലങ്ങളാണ് പുറത്ത് വരുന്നത്. എന്നാല്‍ ആയിരത്തില്‍ താഴെ സീറ്റുകളിലാണ് ലീഡ് നില എന്നതും ശേദ്ധേയമാണ്.

ബിജെപിക്ക് മുന്‍തൂക്കം തീരദേശ മേഖലയില്‍ മാത്രം, ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലും കോണ്‍ഗ്രസ്

കര്‍ണാകയില്‍ മേഖല തിരിച്ച് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തീരദേശ മേഖലയില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്. ശേഷിക്കുന്ന ഇടങ്ങളില്‍ എല്ലാം കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ഓള്‍ഡ് മൈസൂരു മേഖലയില്‍ ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്തു. കല്യാണ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക, മധ്യകര്‍ണാടക, ഓള്‍ഡ് മൈസൂരു, ബെംഗളൂരു മേഖലകളില്‍ കോണ്‍ഗ്രസ് സീറ്റുകളിലെ ലീഡ് നില രണ്ടക്കത്തിലേക്കെത്തി.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന് 12 മണിയെത്തുമ്പോഴും ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. 113 എന്ന കേവല ഭൂരിപക്ഷത്തിന്റെ മാന്ത്രിക സംഖ്യയും കടന്ന് 119 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപിയാകട്ടെ
75 സീറ്റിലേക്ക് ലീഡ് നില ചുരുങ്ങി. നിര്‍ണായക ശക്തിയായേക്കുമെന്ന പ്രവചിച്ച ജെഡിഎസ് 24 സീറ്റില്‍ മുന്നേറുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 72.81% പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തയത്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ആര്‍ക്കും മേല്‍ക്കൈയില്ലെന്ന എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ഭരണക്ഷിയായ ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപി പ്രധാനമന്ത്രി കേന്ദ്രീകരിച്ചു നിന്നാണ് കര്‍ണാടക തിരഞ്ഞെടുപ്പു നയിച്ചത്. ഫലം എതിരാവുകായാണെങ്കില്‍ കേന്ദ്ര ബി ജെ പി ഭരണത്തിനെതിരായ വികാരം കൂടിയായിരിക്കും പ്രതിഫലിക്കുന്നത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അധികം എക്‌സിറ്റ്‌പോള്‍ സര്‍വേകളും പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടായാല്‍ ജെ ഡി എസ് തീരുമാനം നിര്‍ണായകമാവും.

2018 തിരഞ്ഞെടുപ്പിന് സമാനമായി ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം മറികടക്കില്ലെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും ജെഡിഎസ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും. 140 സീറ്റുകള്‍ വരെ കോണ്‍ഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സര്‍വേകളും പറയുന്നു.

പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ അഞ്ചും കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിച്ചത്. നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. ഒരു എക്‌സിറ്റ് പോള്‍ സര്‍വേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. ന്യൂസ് നേഷന്‍ സര്‍വേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് പറഞ്ഞത്.

പാര്‍ട്ടികള്‍ ഇതികനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെഡിഎസ് നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും നിഷേധിച്ചു. 140 സീറ്റുകള്‍ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു. തങ്ങള്‍ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതല്‍ 125 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 8.30 ടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമെന്നാണ് വിവരം. ബെംഗളൂു്ര അടക്കമുള്ള നഗര മേഖലകളിലെ വോട്ടിങ്ങ് ഫലങ്ങളായിരിക്കും ആദ്യം പുറത്തുവരുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Counting of votes in karnataka assembly poll