scorecardresearch

മിസോറം വോട്ടെണ്ണൽ ഒരു ദിവസം മാറ്റി വച്ചു

സംസ്ഥാനത്തെ ജനങ്ങൾക്ക് ഞായറാഴ്ച പ്രത്യേക പ്രാധാന്യമുള്ളതിനാൽ വോട്ടെണ്ണൽ ഒരു ദിവസം മാറ്റിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ നാലിന്.

സംസ്ഥാനത്തെ ജനങ്ങൾക്ക് ഞായറാഴ്ച പ്രത്യേക പ്രാധാന്യമുള്ളതിനാൽ വോട്ടെണ്ണൽ ഒരു ദിവസം മാറ്റിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ നാലിന്.

author-image
Damini Nath
New Update
Election Nirvachan Sadan

മിസോറം  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച (ഡിസംബർ 3)ക്ക് പകരം തിങ്കളാഴ്ച (ഡിസംബർ 4) പ്രഖ്യാപിക്കും. സംസ്ഥാനത്തെ ജനങ്ങൾക്ക് ഞായറാഴ്ച പ്രത്യേക പ്രാധാന്യമുള്ളതിനാലാണ് വോട്ടെണ്ണൽ മാറ്റിവയ്ക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Advertisment

“2023 ഡിസംബർ മൂന്നി (ഞായർ)ന്  നടത്താൻ നിശ്ചയിച്ച വോട്ടെണ്ണൽ മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് വിവിധ കോണുകളിൽ നിന്ന് കമ്മീഷന് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്, 2023 ഡിസംബർ മൂന്ന്  ഞായറാഴ്ച മിസോറാമിലെ ജനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. ഈ പ്രാതിനിധ്യങ്ങൾ പരിഗണിച്ച കമ്മീഷൻ, 2023 ഡിസംബർ മൂന്ന് (ഞായർ) എന്നത്  2023 ഡിസംബർ നാല് (തിങ്കളാഴ്‌ച) ആക്കി  മിസോറമിലെ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി പരിഷ്‌കരിക്കാൻ തീരുമാനിച്ചത്” തിരഞ്ഞെടുപ്പ് കമ്മീഷൻ  പറഞ്ഞു.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ വോട്ടെണ്ണൽ ഞായറാഴ്ച നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ  അറിയിച്ചു.

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തിലെ ഒട്ടുമിക്ക ആളുകളും പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന ദിവസമാണ് ഞായറാഴ്ചയെന്ന് നിരവധി  പരാതികൾ  ലഭിച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ തീയതി മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതെന്ന്  കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. നവംബർ 7ചൊവ്വാഴ്‌ചയായിരുന്ന  വോട്ടെടുപ്പ് തീയതിയായിരുന്നത് അത് കാരണമായതെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

പുനഃപരിശോധനയ്ക്ക് കീഴ്‌വഴക്കമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Advertisment

പത്ത് വർഷം മുമ്പ് 2013ൽ മിസോറാം തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി ഡിസംബർ എട്ട് ഞായറാഴ്ചയിൽ നിന്ന് ഡിസംബർ ഒമ്പത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അതു കൊണ്ട് തന്നെ  ഇത്തരമൊരു പുനഃപരിശോധനയ്ക്ക് കീഴ്‌വഴക്കമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നവംബർ ഏഴിന്  മിസോറാമിലെ 40 അസംബ്ലി സീറ്റുകളിലേക്കുള്ള ഒറ്റഘട്ട തിരഞ്ഞെടുപ്പിൽ 78.40 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 'അടിസ്ഥാന സൗകര്യങ്ങളുടെ അവഗണന', അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ വിവിധ പാർട്ടികളുടെ പ്രചാരണത്തിനിടെ കണ്ടു.

കഴിഞ്ഞ തവണ 40ൽ 27 സീറ്റും നേടിയ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് ഇത്തവണ പകുതി കടക്കില്ലെന്നും സോറം പീപ്പിൾസ് മൂവ്‌മെന്റിനു കടുത്ത വെല്ലുവിളി ഉയർത്തുമെന്നും എക്‌സിറ്റ് പോളുകൾ കണക്കാക്കുന്നു. അതു കൊണ്ട് തന്നെ  സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രവചിക്കുന്നത്. ഏകദേശം അര ഡസനോളം സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും കോൺഗ്രസ് കിംഗ് മേക്കർ സ്ഥാനത്തെത്തുമെന്നും സർവേകൾ പറയുന്നു. 

Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: