ന്യൂഡൽഹി: 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ സാറ്റലൈറ്റുകളെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള പിഎസ്എൽവി സി38 ന്റെ ദൗത്യത്തിന് തുടക്കം. ശ്രീഹരിക്കോട്ടയിലെ സ്പേസ് സെന്ററിലാണ് ഇന്ത്യയുടെ കാർട്ടോസാറ്റ് 2 സാറ്റലൈറ്റ് അടക്കം 30 സാറ്റലൈറ്റുകളാണ് പിഎസ്എൽവവി സസി 38 ഭ്രമണപഥത്തിൽ എത്തിക്കുക. ഇന്ന് രാവിലെ 5.29 നാണ് 28 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിച്ചത്.

ഭൗമ നിരീക്ഷണത്തിനുള്ളതാണ് കാർട്ടോസാറ്റ് 2 സാറ്റലൈറ്റ്. ഇതിന് 712 കിലോഗ്രാമാണ് ഭാരം. അതേസമയം ഇതോടൊപ്പമുള്ള മറ്റ് 30 സാറ്റലൈറ്റുകൾക്കുമായി ഏതാണ്ട് 243 കിലോ ഭാരമുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.20 നാണ് വിക്ഷേപണം. ഓസ്ട്രിയ, ബെൽജിയം, ചിലി, ചെക് റിപ്പബ്ലിക്, ഫിൻലാന്റ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്‌വിയ, ലിത്വേനിയ, സ്ലോവാക്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ് 29 നാനോ സാറ്റലൈറ്റുകൾ. ശേഷിച്ച ഒന്ന് ഇന്ത്യയുടെ നാനോ സാറ്റലൈറ്റാണ്.

സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽ നിന്ന് നാളെ രാവിലെ 9.20 നാണ് പിഎസ്എൽവി പറന്നുയരുക. ഐഎസ്ആർഒ യുടെ വിപണന വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനത്തിലൂടെയാണ് ഇതര രാജ്യങ്ങളുടെ നാനോ സാറ്റലൈറ്റുകൾ വിക്ഷേപിക്കാനുള്ള ചുമതല ഐഎസ്ആർഒ യെ തേടിയെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook