തിരുവനന്തപുരം: അർബുദം പോലെ അഴിമതി സംസ്ഥാനത്തുടനീളം വ്യാപിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണവ്യവസ്ഥയ്ക്ക് വെല്ലുവിളിയെന്നോണം അഴിമതി വളരുകയാണ്. അഴിമതിരഹിത ഭരണത്തിനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങളെല്ലാം ഉടനടി പുറത്തുവിടാനാകില്ല. നടപ്പിലാക്കിയശേഷം മാത്രമേ ചില കാര്യങ്ങൾ പുറത്തുവിടാനാകൂ. ചില തീരുമാനങ്ങൾ പുറത്തായാൽ അതു നടപ്പിലാക്കാൻ കഴിയാതെ വരും. വ്യക്തിപരമായ ദുരുദ്ദേശ്യങ്ങൾക്കായി വിവരാവകാശ നിയമം ഉപയോഗിക്കരുത്. ഇത്തരക്കാരെ തിരിച്ചറിയണം. വിവരാവകാശ നിയമം അനുസരിച്ച് വെളിപ്പെടുത്താൻ പറയുന്ന വിവരങ്ങൾക്കു വിവേചനം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook