scorecardresearch
Latest News

കോവിഡ്-19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിലേക്ക് മാറ്റി

മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് ബോറിസ് ജോൺസന്റെ ഓഫീസ് നൽകുന്ന വിശദീകരണം

കോവിഡ്-19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിലേക്ക് മാറ്റി

ലണ്ടൻ: കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ ഭേദമാകാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 27-ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തിന് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കഠിനമായി.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്വയം ഐസോലേഷനിലേക്ക് മാറിയിരുന്നു. എങ്കിലും ഭരണത്തിന്റെ ചുമതല അദ്ദേഹത്തിന് തന്നെയായിരുന്നു.
എന്നാൽ ബോറിസ് ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്‌ കൊറോണ അവലോകന യോഗങ്ങളുടെ ഉൾപ്പടെ അധ്യക്ഷത വഹിക്കും.

Also Read: ‘കരിഞ്ഞ കൊറോണേടെ മണം’ ; ഐക്യദീപത്തിനു പിന്നാലെ ചിരിയുണർത്തുന്ന ട്രോളുകൾ

മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് ബോറിസ് ജോൺസന്റെ ഓഫീസ് നൽകുന്ന വിശദീകരണം. യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം രോഗം ഭേദമായി ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ബോറിസ് ജോൺസന്‍റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സും ഐസൊലേഷനിലാണ്.

അതേസമയം, ലോകത്താകമാനം കൊറോണ വൈറസ് നിയന്ത്രണമില്ലാതെ വ്യാപിക്കുകയാണ്. ഇതുവരെ ലോകത്ത് പന്ത്രണ്ട് ലക്ഷത്തിലധികം പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 69,418 പേർ ഇതുവരെ മരിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണ നിരക്കും കുതിക്കുകയാണ്.

Also Read: കോവിഡ്-19: രാജ്യത്ത് റിപ്പോർട്ട് ചെയ്ത 80 ശതമാനം കേസുകളും 62 ജില്ലകളിൽ; ലോക്ക്ഡൗണിന് ശേഷവും കർശന നിയന്ത്രണങ്ങൾ

ഇന്ത്യയിലും കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ട്. മരണസംഖ്യയും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 505 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 3,577 ആയി. 83 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. മാർച്ച് 31 ന് രോഗം ബാധിച്ചവരുടെ എണ്ണം 1251ഉം മരിച്ചവർ 32ഉം ആയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronvirus british prime minister boris johnson hospitalised after testing positive