ന്യൂയോർക്ക്: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 185 രാജ്യങ്ങളിലായി 30,17,806 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 2.08 ലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു.

 • യുഎസിലാണ് കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. യുഎസിലെ രോഗബാധിതരുടെ എണ്ണം 9.9 ലക്ഷം കടന്നു. 9,93,103 പേർക്കാണ് ഇതുവരെ യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. 55,729  കോവിഡ് ബാധിതർ യുഎസിൽ മരണപ്പെട്ടു.

Also Read: കോവിഡ്-19: കൂടുതൽ ജില്ലകൾ റെഡ് സോണിൽ; മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കും

 • സ്പെയിനിൽ 2,29,422 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
 • ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. 1,99,444 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചത്.
 • ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ഫ്രാൻസിൽ 162,220 പേർക്കും ജർമനിയിൽ 158,142 പേർക്കും, ബ്രിട്ടനിൽ 154,038 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  തുർക്കിയിൽ 1.1 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
 • ഇറ്റലിയിൽ കോവിഡ് മരണം 26,000 കടന്നു. സ്പെയിനിൽ 23, 521 പേരും ഫ്രാൻസിൽ 22,856 പേരും ബ്രിട്ടനിൽ 20,732 പേരും കോവിഡ് ബാധിച്ച് മരിച്ചു.
 • കോവിഡ് ബാധിതരിൽ 8,78,813 പേർക്ക് രോഗം ഭേദപ്പെട്ടു. സ്പെയിനിൽ 120, 832 പേരും ജർമനിയിൽ 114, 500 പേരും രോഗവിമുക്തരായി. യുഎസിൽ 107, 226 പേർ രോഗമുക്തി നേടി.
 • യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ മാത്രം 17, 515 പേർ കോവിഡ് ബാധിച്ച് മരിച്ചു.
 • ഇറാൻ, റഷ്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നിട്ടുണ്ട്.
 • 91,472 പേർക്കാണ് ഇറാനിൽ രോഗബാധ. റഷ്യയിൽ ഇതുവരെ 87, 147 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രസീലിൽ 63, 328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 • കഴിഞ്ഞ ഡിസംബറിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച രാജ്യമാണ് ചൈന. 83,912 പേർക്കാണ് ചൈനയിൽ ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ 78,306 പേർ രോഗമുക്തരായി. ചൈനയിൽ ആദ്യം കോവിഡ് കണ്ടെത്തിയ വുഹാൻ നഗരമുൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ മാത്രം 4512 പേർ രോഗം ബാധിച്ച് മരിച്ചു.
 • കാനഡയിൽ കോവിഡ് ബാധിതരുടെ എണ്ണം 50,000ഓട് അടുക്കുകയാണ്. 49,094 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1463 പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപോർട്ട് ചെയ്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. 28,380 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21,132 പേർ ഇപ്പോൾ ചികിത്സയിലാണ്. 6,362 പേർ രോഗമുക്തരായി. 60 കോവിഡ് ബാധിതരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ മരണപ്പെട്ടത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 886 ആയി ഉയർന്നു.

Also Read: തീവ്രബാധിത പ്രദേശങ്ങളിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കും

കേരളത്തിൽ തിങ്കളാഴ്ച 13 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 13 പേർക്ക് രോഗം ഭേദമായി. കോട്ടയത്ത് ആറ് പേർക്കും ഇടുക്കിയിൽ നാല് പേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook