Latest News

കോവിഡ്-19: യുവാക്കൾ സുരക്ഷിതരോ? അല്ലെന്ന് ലോകാരോഗ്യ സംഘടന

പ്രായമായവരെ മാത്രമാണു കൊറോണ വൈറസ് ബാധ സാരമായി ബാധിക്കുകയെന്ന ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നൽകുകയാണു ലോകോരോഗ്യ സംഘടന. യുവാക്കൾക്ക് കൊറോണയ്ക്കെതിരായ സ്വാഭാവിക പ്രതിരോധ ശേഷിയില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, WHO, ലോകാരോഗ്യ സംഘടന, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, IEmalayalam, ഐഇ മലയാളം

ജനീവ: കൊറോണ വൈറസ് പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറുപ്പക്കാർക്ക് സ്വാഭാവിക പ്രതിരോധ ശേഷിയുണ്ടെന്നും അതിനാൽ കൊറോണ വരുന്നതിനുള്ള സാധ്യത കുറവാണെന്നും തെറ്റായ പ്രചാരണങ്ങളുയരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

Read Also: ഇറ്റലിയിൽ സ്ഥിതി ഭയാനകം; മരണസംഖ്യ അതിവേഗം ഉയരുന്നു

യുവാക്കൾക്ക് കൊറോണയ്ക്കെതികരായ സ്വാഭാവിക പ്രതിരോധ ശേഷിയില്ലെന്ന് ലോകാരോഗ്യ സംഘടന ഡയരക്ടർ ജനറൽ തെദ്രോസ് അദ്ഹാനോം പ്രതികരിച്ചു. പ്രായമായവർക്കാണ് രോഗ സാധ്യത കൂടുതൽ. യുവാക്കളിലൂടെ അവരിലേക്ക് രോഗം പടരുന്നത് ഒഴിവാക്കണമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ നിർദേശിച്ചു.

കോവിഡ് മരണസാധ്യതയുട കാര്യത്തിലും യുവാക്കൾ സുരക്ഷിതരല്ല. 50 വയസിന് താഴെയുള്ള നിരവധി പേർ ഇതിനകം തന്നെ രോഗബാധിതരായിട്ടുണ്ട്. ആഴ്ചകളോളം ആശുപത്രിയിൽ കഴിയേണ്ടി വരികയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്കു വൈറസ് നിങ്ങളെ തള്ളിവിടുമെന്നും രോഗം ബാധിച്ചില്ലെങ്കിൽ പോലും മറ്റുള്ളവരിലേക്ക് കോവിഡ് പകരാൻ നിങ്ങൾ കാരണക്കാരാവുമെന്നും യുവാക്കൾക്കായുള്ള സന്ദേശത്തിൽ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ പറഞ്ഞു.

ഡിസംബറിൽ ചൈനയിലാണ് ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ രോഗവ്യാപനം തുടങ്ങിയ വുഹാൻ നഗരത്തിൽ കഴിഞ്ഞ ദിവസം പുതിയ കേസുകളില്ലാത്തത് ആശ്വാസകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ അഭിപ്രായപ്പെട്ടു.

Read Also: കോവിഡ്-19: കാസർഗോഡ് അതിരാവിലെ തുറന്ന കടകൾക്കെല്ലാം ‘ഷട്ടറിട്ട്’ കലക്‌ടർ, താക്കീത്

പനിബാധ മാത്രമായി കോവിഡ് വ്യാപനത്തെ കാണാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക് റയാൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് അസ്വാഭാവികമായ അവസ്ഥയാണ്. രോഗബാധിതരെ ചികിത്സിക്കാൻ 2.6 കോടി ആരോഗ്യപ്രവർത്തകർ വേണ്ടിവരും. അവർക്കായുള്ള സുരക്ഷാ ഉപകരണങ്ങളുടെ എണ്ണത്തിൽ അപര്യാപ്തയുണ്ടാവും. ധാരാളം കേസുകൾ വരുന്ന സാഹചര്യത്തിൽ ആരോഗ്യ പരിപാലന രംഗത്ത് പ്രതിസന്ധിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ശാരീരികമായി അകലം പാലിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളടക്കമുള്ള മാർഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെടാൻ ശ്രമിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥ മരിയ കെർഖോവെ അഭിപ്രായപ്പെട്ടു. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും പ്രധാനമാണെന്നും അവർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചു. മാനസിക സമ്മര്‍ദം വരുമ്പോള്‍ സ്വന്തം ആവശ്യങ്ങളിലേക്കും വികാരങ്ങളിലേക്കും ശ്രദ്ധതിരിക്കുക, ആരോഗ്യപരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക, സ്ഥിരമായി വ്യായാമം ചെയ്യുക, ഉറക്കം ശരിയായി ക്രമീകരിക്കുക, ആരോഗ്യകരമായ ആഹാരക്രമം ശീലമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡബ്ല്യു.എച്ച്.ഒ മുന്നോട്ടുവയ്ക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus who direction on youth health

Next Story
‘കഴുമരത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപായി നിലത്ത് കിടന്നു കരഞ്ഞു, മാപ്പപേക്ഷിച്ചു’
The moderation of comments is automated and not cleared manually by malayalam.indianexpress.com