ലാബിൽ നിന്നല്ല, കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്ന്: ലോകാരോഗ്യ സംഘടന

വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. പക്ഷെ അപ്പോഴും വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കെത്തിയതെങ്ങനെ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ജനീവ: കോവിഡ്-19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്നും, ഇത് ലാബുകളിൽ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും ലോകാരോഗ്യ സംഘടന. ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത് മൃഗങ്ങളിൽ നിന്നുണ്ടായതാണ് ഈ വൈറസ് എന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡേല ചായ്ബ് പറഞ്ഞു.

ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിലെ ഒരു ലാബിൽ നിന്നാണ് വൈറസ് പുറത്ത് വന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. തന്റെ സർക്കാർ വസ്തുതകൾ അന്വേഷിച്ച് വരികയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പരീക്ഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ വൈറസ് പുറത്തുവന്നതെന്ന അഭ്യൂഹങ്ങള്‍ സംഘടന തള്ളിക്കളഞ്ഞു.

“ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്നാണ്. അത് ലാബിലോ മറ്റെവിടെയങ്കിലോ കൃത്രിമമായി നിർമ്മിച്ചതല്ല,” ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് ജനീവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.“

Read More: കോവിഡ് ബാധിതർ 25 ലക്ഷം കടന്നു; ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎൻ

എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണ്. വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. പക്ഷെ അപ്പോഴും വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കെത്തിയതെങ്ങനെ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

വൈറസ് ലാബുകളിൽ നിന്നും അശ്രദ്ധമായി പുറത്ത് കടക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് അവർ പ്രതികരിച്ചില്ല.

വൈറസിനെതിരായ പോരാട്ടത്തിന് യുഎൻ ഏജൻസിക്ക് ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ കഴിഞ്ഞ ആഴ്ചത്തെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ: “പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ സാഹചര്യം ഞങ്ങൾ വിലയിരുത്തുകയാണ്. അതിന് ശേഷം പ്രശ്ന പരിഹാരം കണ്ടെത്തും,” ചൈബ് പറഞ്ഞു.

“കോവിഡിനായി മാത്രമല്ല, ആരോഗ്യ പരിപാടികൾക്കായുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്,” പോളിയോ, എച്ച്ഐവി, മലേറിയ എന്നിവയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ചൈബ് പരാമർശിച്ചു.

മാർച്ച് അവസാനത്തോടെ ലോകാരോഗ്യസംഘടനയ്ക്ക് 81 ശതമാനം ധനസഹായം ലഭിച്ചുവെന്ന് അവർ പറഞ്ഞു. ജനീവ ആസ്ഥാനമായുള്ള ഏജൻസിയുടെ ഏറ്റവും വലിയ ദാതാക്കളാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്. ഗേറ്റ്സ് ഫൗണ്ടേഷനും ബ്രിട്ടനുമാണ് മറ്റ് പ്രധാന ദാതാക്കൾ.

Read in English: Coronavirus very likely of animal origin, no sign of lab manipulation: WHO

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus very likely of animal origin no sign of lab manipulation who

Next Story
Covid-19 Live Updates: കണ്ണൂരിൽ കണ്ണൂരാതെ; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും മുഖ്യമന്ത്രിKerala Government, Corona Package, കേരള സർക്കാർ, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com