Coronavirus vaccine tracker: ചൈനയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനുകൾ നവംബർ ആദ്യം തന്നെ പൊതുജനങ്ങളുടെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈനയുടെ നാല് കോവിഡ് വാക്സിനുകളാണ് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിൽ ഉള്ളത്. ജൂലൈയിൽ ആരംഭിച്ച അടിയന്തര ഉപയോഗ പരിപാടിയിൽ അവയിൽ മൂന്നെണ്ണം അത്യാവശ്യ ഉപോഗിത്തിന് വാഗ്ദാനം ചെയ്തിരുന്നു.
മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ വാക്സിനുകൾ പൊതുജനങ്ങൾക്കായി തയ്യാറാക്കാമെന്നും സിഡിസി ചീഫ് ബയോ സേഫ്റ്റി വിദഗ്ധൻ ഗുയിസെൻ വു തിങ്കളാഴ്ച വൈകിട്ട് സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏപ്രിലിൽ സ്വയം ഒരു പരീക്ഷണാത്മക വാക്സിൻ കുത്തിവെപ്പ് എടുത്തതിന് ശേഷം അടുത്ത മാസങ്ങളിൽ തനിക്ക് അസാധാരണമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ വു, ഏത് വാക്സിനെ പറ്റിയാണ് താൻ പരാമർശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന ഫാർമസ്യൂട്ടിക്കൽ ഭീമനായ ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ യുഎസിലെ ലിസ്റ്റുചെയ്ത സിനോവാക് ബയോടെക് എസ്വിഎഒയുടെ ഒരു യൂണിറ്റ് സംസ്ഥാനത്തിന്റെ അടിയന്തിര ഉപയോഗ പദ്ധതിയിൽ മൂന്ന് വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്. കാൻസിനോ ബയോളജിക്സ് 6185.എച്ച്കെ വികസിപ്പിച്ച നാലാമത്തെ കോവിഡ് വാക്സിൻ ചൈനീസ് സൈന്യം ജൂണിൽ ഉപയോഗിക്കാൻ അംഗീകരിച്ചു.
മൂന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിച്ചതിന് ശേഷം ഈ വർഷം അവസാനത്തോടെ വാക്സിൻ പൊതു ഉപയോഗത്തിന് തയ്യാറാകുമെന്ന് ജൂലൈയിൽ സിനോഫാം പറഞ്ഞു.
925,000 ത്തിലധികം ആളുകകളുടെ മരണത്തിനിടയാക്കിയെ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിക്കുന്നതിനായി ആഗോള വാക്സിൻ നിർമ്മാതാക്കൾ മത്സരത്തിലാണ്. പ്രമുഖ പാശ്ചാത്യ വാക്സിൻ നിർമ്മാതാക്കൾ ഈ മാസം ആദ്യം ശാസ്ത്രീയ പഠന മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ഈ പ്രക്രിയയെ വേഗത്തിലാക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദം നിരസിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
Read in English: China coronavirus vaccine may be ready for public in November – official