Coronavirus (COVID-19) Vaccine Tracker: ഓക്സ്ഫോർഡ്-ആസ്ട്രാസെനെക കോവിഡ് വാക്സിൻ പരീക്ഷണം യുകെയിൽ പുനരാഃരംഭിച്ചെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ പരീക്ഷണത്തിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെതത്തിയതിനെത്തുടർന്ന് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കുന്നതായി മരുന്നു കമ്പനിയായ ആസ്ട്രാസെനെക പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലെ പുനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടും പരീക്ഷണം നിർത്തിവച്ചിരുന്നു.

പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ഒരു സ്ത്രീക്ക് നട്ടെല്ലിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡർ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചതെന്ന് നിരവധി വാർത്താ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്സിൻ മൂലമാണ് അസുഖം ഉണ്ടായതെന്ന് പരിശോധിക്കാൻ ഒരു സ്വതന്ത്ര വിദഗ്ദ്ധ സംഘത്തേയും നിയോഗിച്ചിരുന്നു.

Read More: ഓക്സ്ഫോർഡ്-ആസ്ട്രാസെനെക കോവിഡ് മരുന്ന് പരീക്ഷണം പുനരാരംഭിച്ചു

ആസ്ട്രാസെനെക വാക്സിൻ പരീക്ഷണം നിർത്തിവച്ചതിന് പിറകെ ഇന്ത്യയിൽ ഈ മരുന്നിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സെറം ഇൻസ്റ്റിറ്റ‌്യൂട്ട് അറിയിച്ചിരുന്നു. മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് ആസ്ട്രസെനെക ചോവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പിറകേയിരുന്നു ഇന്ത്യയിലെ പരീക്ഷണം നിർത്തിവയ്ക്കാനുള്ള സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ തീരുമാനം.

വാക്സിൻ പരീക്ഷണം സുരക്ഷിതമാണെന്ന് മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എം‌എച്ച്‌ആർ‌എ) സ്ഥിരീകരിച്ചതോടെയാണ് പരീക്ഷണം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് ആസ്ട്രാസെനെക അറിയിച്ചു.

അസുഖത്തിന്റെ കാരണത്തെക്കുറിച്ച് വിദഗ്ദ്ധ സംഘം എന്ത് നിഗമനത്തിലെത്തിയെന്ന് പറഞ്ഞിട്ടില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ എന്നിവിടങ്ങളിൽ നടക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഗതിയെക്കുറിച്ചും വ്യക്തതയില്ല. ഇവിടങ്ങളിലെല്ലാം പരീക്ഷണം നിർത്തിവച്ചിരുന്നു.

ബ്രസീൽ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ മൂന്നാം ഘട്ടവും ഇന്ത്യയിലും ഇംഗ്ലണ്ടിലും ഒരേസമയം രണ്ടും മൂന്നും ഘട്ടങ്ങളുടെ പരീക്ഷണവുമാണ് നടക്കുന്നത്.

യു കെയിലെ സംഭവം ഇന്ത്യയുടെ പരീക്ഷണങ്ങളെ ബാധിക്കില്ലെന്ന് സെറം തുടക്കത്തിൽ പറഞ്ഞിരുന്നു, എന്നാൽ ഇത് ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററാണ് പിൻവലിച്ചത്. തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും നിർത്തിവച്ചു. ഇന്ത്യയിലെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങളിൽ 1,600 പേരെ പങ്കെടുപ്പിക്കാനാണ് സെറം പദ്ധതിയിടുന്നത്. ഇതുവരെ പങ്കെടുത്ത നൂറോളം പേർക്ക് വാക്സിൻ നൽകി.

ഇന്ത്യയുടെ പരീക്ഷണങ്ങൾ എപ്പോൾ പുനഃരാരംഭിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററാണ് ഇക്കാര്യത്തിൽ എടുക്കേണ്ട തീരുമാനമാണിത്.

Read in English: Coronavirus vaccine tracker, September 13: AstraZeneca trials to resume in UK, no clarity about India

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook