Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

കൊറോണ വൈറസ്: മരണസംഖ്യ 80 ആയി; 2,700ലധികം പേർക്ക് വൈറസ് ബാധ

ഹുബെയ്ക്ക് പുറത്ത് പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തിൽ പരിശോധിച്ച രോഗബാധിതരുടെ എണ്ണം 769 ആയി ഉയർന്നു

Corona Confirms in UAE,death toll, ദുബായിൽ കൊറോണ, coronavirus, കൊറോണ വൈറസ്, coronivurs death toll, കൊറോണ വൈറസ് മരണ സംഖ്യ, disneyland shut, coronavirus death toll china, coronavirus in india, coronavirus symptoms, coronavirus causes, World news, Indian Express, iemalayalam, ഐഇ മലയാളം

ബെയ്‌ജിങ്: ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് കൂടുതൽ വിനാശകാരിയാകുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. കൂടാതെ രണ്ടായിരത്തിലധികം ചൈനീസ് പൗരന്മാർക്ക് ന്യുമോണിയ പോലുള്ള അസുഖം ബാധിക്കുകയും ചെയ്തതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.

ഹുബെയ്ക്ക് പുറത്ത് പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തിൽ പരിശോധിച്ച രോഗബാധിതരുടെ എണ്ണം 769 ആയി ഉയർന്നു, അതിൽ പകുതിയോളം ഹുബേയിലാണെന്നും ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗബാധിതരിൽ 461 പേരുടെ നില ഗുരുതരമാണ്.

ഡിസംബർ 31 നാണ് ലോകാരോഗ്യ സംഘടനയെ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയെ കൂടാതെ മറ്റ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഫ്രഞ്ച് അധികൃതർ രാജ്യത്ത് മൂന്ന് കേസുകൾ സ്ഥിരീകരിച്ചു. അമേരിക്കയിലും അഞ്ച് പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്.

Read More: ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് അന്തരിച്ചു

ഞായറാഴ്ച വരെ, ചൈനയിലും വിദേശത്തും കേസുകളുടെ എണ്ണം രണ്ടായിരത്തിലധികമായി. ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു. ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

വ്യാപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നു. ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ ഇതുവരെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച, ഹോങ്കോങിൽ നഗരവ്യാപകമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രശസ്ത അമ്യൂസ്മെന്റ് പാർക്കായ സിഡ്നിലാൻഡും അടച്ചിട്ടു.

ചൈനീസ് പുതുവത്സരാഘോഷങ്ങളും റദ്ദാക്കുകയും അവധിക്കാലത്തെ സ്കൂൾ അവധി ഫെബ്രുവരി 17 വരെ നീട്ടുകയും ചെയ്തു. കൂടാതെ മൃഗങ്ങളുടെ വിൽപ്പനയും നിർത്തിവച്ചിരിക്കുകയാണ്. മധ്യ ചൈനീസ് നഗരമായ ഹുബെയിലെ വുഹാനിൽ നിന്നാണ് വൈറസ് പടർന്നത്. ഇത് ചൈനീസ് നഗരങ്ങളായ ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും അമേരിക്ക, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

Read More: കൊറോണ വൈറസ്: മരണം 56 ആയി, ഡിസ്‌നിലാൻഡ് അടച്ച് ഹോങ്കോങ്

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസുള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus toll spikes to 80 more than 2700 cases confirmed

Next Story
ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് അന്തരിച്ചുKobe Bryant, കോബി ബ്രയന്റ്, കോബി ബ്രയാന്റ്, Kobe Bryant dead, കോബി ബ്രയന്റ് അന്തരിച്ചു, ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റ്, Kobe Bryant Oscar, dear basketball, Kobe Bryant basketball, Kobe Bryant death, Kobe Bryant helicopter crash, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express