Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഭക്ഷണം കിട്ടാനില്ല; ഇറ്റലിയില്‍ ജനത്തെ സഹായിക്കാന്‍ മാഫിയ

ഒരുമാസത്തിലധികമായി ഇറ്റലിയില്‍ കടകളും കഫേകളും റസ്റ്റോറന്റുകളും പബ്ബുകളും അടച്ചിട്ടിരിക്കുകയാണ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിച്ച ഇറ്റലിയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മാഫിയയും. രാജ്യം ലോക്ക്ഡൗണ്‍ ചെയ്തതും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതും കാരണം ദരിദ്ര കുടുംബങ്ങളുടെ പക്കലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് അവസരം മുതലെടുക്കാന്‍ അധോലോക സംഘങ്ങള്‍ രംഗത്തെത്തിയത്.

ഇറ്റലിയിലെ ദരിദ്ര മേഖലകളായ കംപാനിയ, കലാബ്രിയ, സിസില, പഗ്ലിയ തുടങ്ങിയ പ്രദേശങ്ങളില്‍ മാഫിയ അംഗങ്ങള്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു.

Read Also: കേരളത്തിൽ വീണ്ടും കോവിഡ് മരണം; മാഹി സ്വദേശി മരിച്ചു

ഒരുമാസത്തിലധികമായി ഇറ്റലിയില്‍ കടകളും കഫേകളും റസ്റ്റോറന്റുകളും പബ്ബുകളും അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്നതിനായി ഷോപ്പിങ് വൗച്ചറുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

രാജ്യത്തിന്റെ അനൗദ്യോഗിക സമ്പദ് വ്യവസ്ഥയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് ഇനിയെന്ന് ജോലി ലഭിക്കുമെന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആളുകളില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് മാഫിയ ശ്രമിക്കുന്നത്. പാസ്ത, വെള്ളം, ധാന്യപ്പൊടി, പാല്‍ തുടങ്ങിയവയാണ് മാഫിയ വിതരണം ചെയ്യുന്നത്.

Read Also: കോവിഡിനെ തുരത്താൻ കാസർഗോട്ടും അവരെത്തും; കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം ജില്ലയിലേക്ക്

ഇപ്പോള്‍ സൗജന്യമായിട്ടാണ് ഇവ ലഭിക്കുന്നതെങ്കിലും ഭാവിയില്‍ മറ്റൊരുതരത്തില്‍ ജനം തിരികെ മാഫിയയെ സഹായിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതില്‍ മയക്കുമരുന്ന് സൂക്ഷിക്കുന്നതും കടത്തുന്നതും മുതല്‍ തെരഞ്ഞെടുപ്പില്‍ മാഫിയ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുന്നതുവരെ ഉള്‍പ്പെടുന്നു.

ഇറ്റലിയില്‍ ഇതുവരെ 1,47,577 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 30,445 പേരില്‍ രോഗം ഭേദമായപ്പോള്‍ 18,849 പേര്‍ മരിച്ചു.

വെള്ളിയാഴ്ച രാജ്യത്ത് പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായി. വ്യാഴാഴ്ച 4,204 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയിടത്ത് വെള്ളിയാഴ്ച 3,951 കേസുകളായി കുറഞ്ഞിരുന്നു. മരണം 610-ല്‍ നിന്നും 570 ആയും കുറഞ്ഞു.

സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയ ഇളവുകള്‍ ബിസിനസുകള്‍ക്ക് നല്‍കി ലോക്ക് ഡൗണ്‍ കാലാവധി നീട്ടാനാണ് ഇറ്റാലിയന്‍ അധികൃതരുടെ തീരുമാനം. മേയ് 3 വരെ ലോക്ക് ഡൗണ്‍ തുടരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus the helping hand for italys poor not the govt but mafia gangs

Next Story
Covid-19: ലോക്ക്ഡൗൺ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾCovid-19, കോവിഡ്-19, Corona Cases, കൊറോണ, Idukki and kottayam, ഇടുക്കി, കോട്ടയം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Lockdown, ലോക്ക്ഡൗൺ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express