Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കോവിഡ്-19: സ്റ്റേഡിയവും ഗസ്റ്റ് ഹൗസുകളും ക്വാറന്റെെൻ കേന്ദ്രങ്ങളാവും

മുൻകരുതലുമായി കോവിഡ് കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളും

ഫോട്ടോ: രാഹുൽ വി പിഷാരടി

ന്യൂഡൽഹി: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങളെ ക്വാറന്റെെൻ കേന്ദ്രങ്ങളാക്കി മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാരുകൾ. കോവിഡ് കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളും ഇത്തരം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അസമിൽ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തെ (സരുസജായ് സ്റ്റേഡിയം) 700ഓളം പേരെ ഉൾക്കൊള്ളാവുന്ന ക്വാറന്റെെൻ കേന്ദ്രമാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിലെ നിർമാണപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തിരുന്നു.

ഗുവാഹത്തിയിലെ ക്വാറന്റെെൻ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ  പൂർത്തിയാവുമെന്ന് മന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരോട് അടുത്തിടപഴകിയ, കുടുംബാംഗങ്ങളടക്കമുള്ളവരെ സ്റ്റേഡിയത്തിൽ നിർമിക്കുന്ന ക്യാംപിലേക്ക് മാറ്റിപ്പാർപ്പിക്കും. ശുചിമുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്യാംപിലുണ്ടാവുമെന്നും ഭക്ഷണം കൃത്യമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തോട് ചേർന്നുള്ള അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്ത് അവിടെ 200ഓളം വരുന്ന ഡോക്ടർമാരെ താമസിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. ഇതുവരെ ആർക്കും കോവിഡ്-19 സ്ഥിരീകരിക്കാത്ത സംസ്ഥാനമാണ് അസം.

പശ്ചിമ ബംഗാളിൽ ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയാൺഗഞ്ചിൽ ക്വാറന്റെെൻ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകൾ, നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമുള്ള മുറികൾ എന്നിവ ക്വാറന്റെെൻ കേന്ദ്രത്തിലുണ്ടാവുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയേൻ അറിയിച്ചു. ഒൻപത് പേർക്കാണ് പശ്ചിമ ബംഗാളിൽ രോഗം സ്ഥിരീകരിച്ചത്.

ആശുപത്രികളെ കോവിഡ്-19 ചികിത്സ മാത്രം ലഭ്യമാക്കുന്ന തരത്തിൽ പുനക്രമീകരിക്കുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്. തെലങ്കാനയിൽ സികന്ദരാബാദിലെ ഗാന്ധി ഹോസ്പിറ്റൽ ഇത്തരത്തിൽ പുനക്രമീകരിക്കും. ഇതുവരെ 44 കേസുകളാണ് തെലങ്കാനയിൽ റിപോർട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച മിസോറാമിൽ തലസ്ഥാനം ഐസ്വാളിനു സമീപമുള്ള ഫൽക്കവാനിലെ സ്റ്റേറ്റ് റഫറൽ ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമാക്കി മാറ്റിയിട്ടുണ്ട്.

Also Read: 1.7 ലക്ഷം കോടിയുടെ കോവിഡ്-19 സാമ്പത്തിക പാക്കേജ്: പ്രഖ്യാപനങ്ങൾ എന്തെല്ലാം; ആർക്കെല്ലാം സഹായകരമാവും

55 കേസുകൾ റിപ്പോർട്ട് ചെയ്ത കർണാടകയിൽ ബംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയാണ് കോവിഡ് ചികിത്സയ്ക്ക് മാത്രമാക്കി മാറ്റുന്നത്. 1700 കിടക്കകളുള്ള ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിതരൊഴികെയുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. 1000 വെന്റിലേറ്ററുകൾ സജ്ജീകരിക്കാനും ആരോഗ്യപ്രവർത്തകർക്കായി 10 ലക്ഷം മാസ്കുകളും അഞ്ച് ലക്ഷം സംരക്ഷണ കിറ്റുകളും ലഭ്യമാക്കാനും നടപടി ആരംഭിച്ചതായും കർണാടക സർക്കാർ അറിയിച്ചു. 55 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോർട്ട് ചെയ്തിട്ടുള്ളത്.

ത്രിപുരയിൽ സർക്കാർ ഉടമസ്ഥതയിലുള്ള 18 കെട്ടിടങ്ങൾ ക്വാറന്റെെൻ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. 12 റെസ്റ്റ് ഹൗസുകളും രണ്ടു ഗസ്റ്റ് ഹൗസുകളും പുതുതായി നിർമിച്ച നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടങ്ങളുമാണ് ഇതിനായി ഏറ്റെടുത്തത്. ഒരേ സമയം 1,800 രോഗികളെ ആശുപത്രികളിലും ക്വാറന്റെെൻ കേന്ദ്രങ്ങളിലുമായി നിരീക്ഷിക്കാനുള്ള സൗകര്യം ഇപ്പോഴുള്ളതായി സംസ്ഥാന സർക്കാർ അറിയിച്ചു.

Read in English: Fighting the pandemic: Across India, stadiums morph into quarantine centres, young graduates are on call

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus stadium guest houses morph into quarantine centres

Next Story
കോവിഡ്-19: രാജ്യത്ത് രോഗബാധിതര്‍ 694; മരണം 16corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com