/indian-express-malayalam/media/media_files/uploads/2020/03/corona-virus-7.jpg)
ന്യൂഡൽഹി: ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്‌ടപ്പെടുന്നതും കോവിഡ്-19 ലക്ഷണമാകുമെന്ന് പഠനങ്ങൾ. ഗന്ധം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ കോവിഡ് സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്. ഇത്തരക്കാരെ ആശുപത്രിയിൽ നിരീക്ഷണ വിധേയരാക്കണമെന്നും പഠനങ്ങളിൽ പറയുന്നു.
ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്‌ടപ്പെട്ടാൽ കോവിഡ് പരിശോധനയ്‌ക്ക് വിധേയമാകണമെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. 'ഇന്റേണൽ ഫോറം ഓഫ് അലർജി'യിലെ പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗന്ധം, രുചി എന്നിവ അറിയാനുള്ള ശേഷി നഷ്‌ടപ്പെടുന്നത് കോവിഡ് രോഗലക്ഷണങ്ങളിൽ ഉൾപ്പെടുമെന്ന് പഠനങ്ങളിൽ പറയുന്നു.
Read Also: കോവിഡ്-19: നേരിയ ലക്ഷണങ്ങളുളളവരെ വീട്ടിൽ നിരീക്ഷണത്തിലാക്കാമെന്ന് ആരോഗ്യ മന്ത്രാലയം
ഗന്ധം അറിയാനുള്ള ശേഷി മാത്രം നഷ്‌ടപ്പെട്ടവർ ഗുരുതര അവസ്ഥയിൽ അല്ലെന്നും പഠനങ്ങളിൽ പറയുന്നു. ഇത്തരക്കാരെ ആശുപത്രിയിൽ നിരീക്ഷണവിധേയമാക്കണം. എന്നാൽ, ഗുരുതരമായ സ്ഥിതി വിശേഷണത്തിലേക്ക് ഇവർ പോയിട്ടില്ല. അത്തരക്കാരിൽ ചെറിയ തോതിലുള്ള ചികിത്സകൊണ്ട് തന്നെ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
കോവിഡ് ഗുരുതരമായി ബാധിക്കുന്നത് ആരെ?
സാധാരണ തോതിൽ കോവിഡ് ഒരു മാരക അസുഖമല്ല. രോഗവ്യാപനതോത് വളരെ കൂടുതൽ ആണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണ്. എന്നാൽ, പ്രായമുള്ളവരിൽ കോവിഡ് കൂടുതൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കരൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരേയും പ്രമേഹം ഉള്ളവരേയും കോവിഡ് ഗുരുതരമായി ബാധിച്ചേക്കാം.
മറ്റ് ലക്ഷണങ്ങൾ
സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് കൊറോണ വൈറസിനുമുള്ളത്. പനി, ചുമ, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. രോഗിയെ നടപടി ക്രമങ്ങള്‍ പാലിച്ച് പരിശോധിക്കുകയും സാംപിള്‍ എടുത്ത് വൈറോളജി ലാബില്‍ അയയ്ക്കുകയും വേണം. സ്ഥിരീകരിച്ച കേസില്‍ സമ്പര്‍ക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൊറോണയ്ക്ക് അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ചിലര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും പോസിറ്റീവ്
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കോവിഡ് പോസിറ്റീവ് ആകുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. 100 രോഗികളിൽ 80 പേർക്കും നേരിയ ലക്ഷണങ്ങൾ പോലുമില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.